തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പൊതുവിടങ്ങള്‍ നിശ്ചലമാകുമ്പോള്‍ പട്ടിണിയിലാകുന്ന തെരുവുനായകള്‍ക്ക് ഭക്ഷണം നല്കാന് സംവിധാനം ഒരുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കിട്ടാതെ അലഞ്ഞു തിരിയുന്ന അവസ്ഥയുണ്ട്. ഭക്ഷണം ലഭിക്കാതെവന്നാല്‍ അവ അക്രമാസക്തമാകാന്‍ ഇടയുണ്ട്. ഇത് പ്രത്യേകം ശ്രദ്ധിക്കണം. തെരുവുനായകള്‍ക്കുള്ള ഭക്ഷണം ഒരു പ്രശ്നമായി കണ്ടുകൊണ്ട് അവയ്ക്ക് ഭക്ഷണം ഒരുക്കാനുള്ള സംവിധാനം ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് അനാഥരാക്കുന്ന മിണ്ടാപ്രാണികൾ…
കാവുകളിലെ കുരങ്ങുകൾക്കും ഭക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്താംകോട്ട, മലപ്പുറത്തെ മുന്നിയൂര്‍, തലക്കളത്തൂര്‍, വള്ളിക്കാട് തുടങ്ങിയ നിരവധി കാവുകളില്‍ ഭക്തജനങ്ങള്‍ ഇപ്പോള്‍ എത്തുന്നില്ല.
അവിടെ എത്തിയിരുന്ന ഭക്തരാണ് അവിടെയുണ്ടായിരുന്ന കുരങ്ങുക ൾക്ക് ഭക്ഷണം നൽകിയിരുന്നത്. ഇപ്പോള്‍ കുരങ്ങുകൾക്ക് ഭക്ഷണം ലഭിക്കുന്നില്ല. ഇതുമൂലം കുരങ്ങുകൾ അക്രമാസക്തരാകുന്നുണ്ട്. ക്ഷേത്ര അധികാരികൾ ഇവയ്ക്ക് ഭക്ഷണം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.
പശു, കോഴി, ആട് എന്നിവയ്ക്കുള്ള തീറ്റയ്ക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതിനും പരിഹാരം കാണുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.