സ്വന്തം ലേഖകന്‍
തൃശൂര്‍: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂര്‍ ശക്തന് മാര്‍ക്കറ്റില്‍ പ്രവേശത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കിയാണ് നിയന്ത്രിച്ചിരിക്കുന്നത്. മാര്‍ക്കറ്റിനകത്തേക്ക് കടക്കുന്നവരെ വിശദമായി പരിശോധിച്ചാണ് കടത്തി വിടുന്നത്.
കോവിഡിന്റെയും ലോക്ക് ഡൗണിനന്റെയും ഭാഗമായി ജില്ലയിലെമ്പാടും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരെക്കൊണ്ട് വലഞ്ഞിരിക്കുകയാണ് പോലീസ്.
പ്രധാന വഴികളിലും ഇടവഴികളിലും പോലീസ് നിരീക്ഷണത്തിനായി രാവിലെ മുതല്‍ നിലയുറപ്പിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും ബാരിക്കേഡുകളും വടങ്ങളും ഉപയോഗിച്ച് വഴിയടച്ചിട്ടുണ്ട്.
പലരും സത്യവാങ്മൂലം സഹിതമാണ് യാത്രക്കിറങ്ങിയിരിക്കുന്നത്. സത്യവാങ്മൂലം നല്കിയാല് യാത്രപോകാം എന്ന ധാരണയിലായിരുന്നു പലരും. ഒട്ടേറെ പേരെ പോലീസ് തിരിച്ചയക്കുന്ന കാഴ്ചയുമുണ്ടായി.