സ്വന്തം ലേഖകൻ
തിരുവനന്തപുരം : റോഡുകളെല്ലാം വിജനം. സന്പൂർണ അടച്ചിടലിൽ സർക്കാരിന്റെ നിർദേശങ്ങൾ തിരുവനന്തപുരത്തെ ജനങ്ങൾ പാലിച്ചു തുടങ്ങി.
കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് നടത്തിയ ശക്തമായ പരിശോധനയും അതിനെത്തുടർന്നുണ്ടായ അറസ്റ്റ് അടക്കമുള്ള നടപടികളുമാണു ജനങ്ങളെ പുറത്തിറങ്ങിതാരിക്കാൻ ഇന്നലെ പ്രേരിപ്പിച്ചത്. എന്നാൽ ഇനിയും കൂടുതൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത തന്നെയാണ് ഇന്നലെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം ചൂണ്ടിക്കാണിക്കുന്നത്.
കർശന നടപടികൾ തുടരുന്പോഴും ചിലർ ഇപ്പോഴും ഇതൊന്നും തങ്ങൾക്കു ബാധകമല്ലെന്ന നില സ്വീകരിക്കുന്നതായി പോലീസ് വ്യക്തമാക്കുന്നുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്ന ഇത്തരക്കാർക്കെതിരെ കൂടുതൽ നടപടികൾ ഇന്നു മുതൽ സ്വീകരിച്ചു തുടങ്ങുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
തിരുവനന്തപുരത്തു ഇന്നലെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിൽ നല്ല തിരക്കുണ്ടായിരുന്നു. സാധനങ്ങൾ ഇനി കിട്ടുമോ എന്ന ജനങ്ങൾക്കുള്ള ആശങ്കയാണു ഈ തിരക്കിനു കാരണമെന്നാണു വ്യാപാരികൾ പറയുന്നത്.
ബേക്കറികൾ തുറക്കാമെന്നു സർക്കാർ പറഞ്ഞെങ്കിലും നഗരത്തിലെ ഒട്ടുമിക്ക ബേക്കറികളും ഇന്നലെ തുറന്നില്ല. എന്നാൽ സർക്കാർ സംവിധാനങ്ങളായ സപ്ലെകോയിലും ഹോർട്ടികോർപ്പിലും കഴിഞ്ഞ ദിവസങ്ങളിലുണ്ട ായ തിരക്ക് ഇന്നലെയും അനുഭവപ്പെട്ടു.