തിരുവനന്തപുരം: ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരത്ത് ആളുകൾക്ക് തൊട്ടടുത്ത കടകളിൽപോയി സാധനങ്ങൾ വാങ്ങാൻ അനുമതി. അവശ്യസാധനങ്ങൾ പോലീസ് വീട്ടിലെത്തിച്ച് നൽകുമെന്നായിരുന്നു നേരത്തെ നൽകിയിരുന്ന നിർദേശം. ഇതിനായി പോലീസ് ഫോൺ നമ്പറുകളും നൽകിയിരുന്നു.
എന്നാൽ ഇത് പ്രായോഗികമല്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ആളുകൾക്ക് നേരിട്ട് സാധനം വാങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. പഴം, പച്ചക്കറി, പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് തുറന്നു പ്രവർത്തിക്കാം.
രാവിലെ ഏഴ് മുതൽ 11 വരെയാണ് കടകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഈ സമയത്ത് ആളുകൾക്ക് തൊട്ടടുത്ത കടകളിൽ എത്തി സാധനം വാങ്ങാം. ഹോട്ടലുകളും സമൂഹ അടുക്കളകളും ഇല്ലാത്തതിനാൽ കുടുംബശ്രീ കാന്റീൻ വഴി ഭക്ഷണം പാഴ്സലായി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം കോർപ്പറേഷനിൽ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗതമില്ല. മരുന്ന് കടകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. സെക്രട്ടറിയേറ്റ് അടക്കം നഗരം ഒരാഴ്ച അടഞ്ഞു കിടക്കും.
നഗരത്തിലേയ്ക്ക് പ്രവേശിക്കാനും തിരികെ പോകാനും ഒരു വഴി മാത്രമാണുള്ളത്. അശുപത്രിയിലേയ്ക്കും മരുന്നു കടക ളിലേയ്ക്കും പോകുന്നുവർ സത്യവാങ്ങ്മൂലം കൈയിൽ കരുതണം.
മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലിരുന്നാണ് ജോലി ചെയ്യുന്നത്. നഗരത്തിലേയ്ക്ക് പ്രവേശിക്കുന്ന എല്ലാ അതിർത്തി കളും പോലീസ് അടച്ചു.
ലോക് ഡൗൺ ലംഘിച്ച് അനാവിശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യു മെന്ന് തിരുവനന്തപുരം ഡിസിപി ദിവ്യാ പി. ഗോപിനാഥ് അറിയിച്ചു.
അവശ്യസർവീസ് ഇനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സേവനങ്ങളെ ഒഴിച്ച് മറ്റു കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ ത ന്നെയാണ് പോലീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും തീരുമാനം. പൊതുഗതാഗതമില്ല. സ്വകാര്യവാഹനങ്ങൾക്കും അനുമതി ഇല്ല. ആശുപത്രികൾ എല്ലാം പ്ര വർത്തിക്കും.