കോ​വി​ഡ്-19 ; കോട്ടയം ജില്ലയിൽ നിന്ന് അന്തർസംസ്ഥാന യാത്രാനുമതി മൂന്നു വിഭാഗങ്ങൾക്കു മാത്രമെന്ന് ജില്ലാ കളക്ടർ


കോ​ട്ട​യം: കോ​വി​ഡ്-19 പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ലു​ള്ള​തി​നാ​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ​നി​ന്ന് സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്കോ തി​രി​കെ​യോ യാ​ത്ര ചെ​യ്യു​ന്ന​തി​ന് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് അ​നു​മ​തി ന​ൽ​കു​ക​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

പ്ര​സ​വ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള ഗ​ർ​ഭി​ണി​ക​ൾ, അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടോ മ​ര​ണാ​സ​ന്ന​രാ​യ അ​ടു​ത്ത ബ​ന്ധു​ക്ക​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നോ യാ​ത്ര ചെ​യ്യേ​ണ്ട​വ​ർ, ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ വേ​ണ്ട​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് മ​തി​യാ​യ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​മ​തി ന​ൽ​കു​ക.

അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും തി​രി​ച്ചും യാ​ത്രാ​നു​മ​തി തേ​ടു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. അ​ടി​യ​ന്ത​ര യാ​ത്ര ആ​വ​ശ്യ​മു​ള്ള​വ​ർ http://covid19jag ratha.kerala.nic.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

അക്ഷയ കേന്ദ്രങ്ങൾ
കോ​ട്ട​യം: ജി​ല്ല​യി​ലെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കൊ​റോ​ണ പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ അ​ക്ഷ​യ സം​രം​ഭ​ക​രും പൊ​തു​ജ​ന​ങ്ങ​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

Related posts

Leave a Comment