ഭയമല്ല ജാഗ്രതയാണ് വേണ്ടത്…​ ലോക് ഡൗണിൽ ജില്ലകളിൽ നിന്നും ജില്ലകളിലേക്കുള്ള യാത്രയ്ക്ക് ചെയ്യേണ്ടത് എന്തെല്ലാം; അറിയേണ്ട കാര്യങ്ങൾ ഇങ്ങനെയെക്കെ…

തി​രു​വ​ന​ന്ത​പു​രം: മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ള്‍​ക്ക് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നും പാ​സ് ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് അ​താ​ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സ്‌​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ പാ​സ് ന​ല്‍​കു​മെ​ന്ന് ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ അ​റി​യി​ച്ചു.

വി​വാ​ഹ ച​ട​ങ്ങു​ക​ള്‍, ജോ​ലി സം​ബ​ന്ധ​മാ​യ യാ​ത്ര​ക​ള്‍, കു​ടു​ങ്ങി കി​ട​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍, കു​ടു​ങ്ങി കി​ട​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ വീ​ട്ടി​ല്‍ എ​ത്തി​ക്കു​ക, വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​വ​ര്‍, ശ​വ​സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍, മെ​ഡി​ക്ക​ല്‍ എ​മ​ര്‍​ജ​ന്‍​സി തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യാ​ണ് പാ​സ് അ​നു​വ​ദി​ക്കു​ക.

അ​പേ​ക്ഷ​യോ​ടൊ​പ്പം ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, വോ​ട്ടേ​ഴ്‌​സ് ഐ​ഡി തു​ട​ങ്ങി​യ​വ കൈ​വ​ശം ക​രു​ത​ണം. എ​ന്നാ​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍​ക്കു ജി​ല്ല വി​ട്ടു​ള്ള യാ​ത്ര​യ്ക്ക് പാ​സ് ആ​വ​ശ്യ​മി​ല്ല.

പോ​ലീ​സി​ന്‍റെ വെ​ബ്‌​സൈ​റ്റ്, സ്റ്റേ​റ്റ് പോ​ലീ​സ് മീ​ഡി​യ സെ​ന്‍റ​ർ കേ​ര​ള ഫേ​സ്ബു​ക്ക് പേ​ജ് എ​ന്നി​വ​യി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള പാ​സി​ന്‍റെ മാ​തൃ​ക​യു​ടെ പ്രി​ന്‍റ് ഔ​ട്ട് പൂ​രി​പ്പി​ച്ച് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് ന​ൽ​ക​ണം. ഇ-​മെ​യി​ൽ വ​ഴി​യും അ​താ​ത് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​പേ​ക്ഷ ന​ൽ​കാം.

മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി അ​ല്ലാ​ത്ത യാ​ത്ര​യ്ക്ക് വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ രാ​വി​ലെ ഏ​ഴു വ​രെ​യു​ള്ള യാ​ത്ര ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കു​ക. പാ​സി​ന്‍റെ മാ​തൃ​ക http://tiny.cc/4r9eozഎ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

Related posts

Leave a Comment