തിരുവല്ല: കോവിഡ് വ്യാപനം തടയാൻ സർക്കാർ പ്രഖ്യാപിച്ച ഞായറാഴ്ച ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം പൊതുയോഗം നടത്തി.
തിരുവല്ല കുറ്റൂരിൽ പാർട്ടിയിലേക്കെത്തിയവരുടെ സ്വീകരണ പരിപാടിയാണ് വിവാദമായത്. യോഗത്തിൽ നൂറിലധികം പേരാണ് പങ്കെടുത്തത്.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ. തോമസ്, ജില്ലാ സെക്രട്ടറി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
മിക്ക നേതാക്കളും മാസ്ക് ധരിച്ചിരുന്നെങ്കിലും സാമൂഹിക അകലം ഉൾപ്പെടെ ലംഘിക്കപ്പെട്ടു. രാത്രി വീട് ആക്രമിച്ച് വഴിവെട്ടിയ കേസിലെ ഗുണഭോക്താക്കളും സിപിഎമ്മിൽ ചേർന്നിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഭരിക്കുന്ന പാർട്ടിയുടെ ഘടകം തന്നെ നിയന്ത്രണങ്ങൾ പരസ്യമായി ലംഘിച്ച് രംഗത്തെത്തിയിരിക്കുന്നത്.
നിലവിലെ ഞായറാഴ്ച ലോക്ക്ഡൗണിൽ മാറ്റം വരുത്തേണ്ടെന്നും രാത്രി കർഫ്യൂ തുടരാനുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോക യോഗം തീരുമാനിച്ചിരുന്നത്.