തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രങ്ങൾ. അത്യാവശ്യ യാത്രകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.
പുറത്തിറങ്ങുന്നവർ യാത്രകളുടെ ആവശ്യം തെളിയിക്കുന്ന രേഖകളോ സ്വയം തയാറാക്കിയ സാക്ഷ്യപത്രമോ കൈയിൽ കരുതണം.
വാക്സിനേഷനു വേണ്ടിയും ആശുപത്രിയിൽ ചികിത്സയ്ക്കു വേണ്ടിയും യാത്ര ചെയ്യുന്നതിനു വിലക്കില്ല.
ദീര്‍ഘദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തും. മെഡിക്കൽ സ്റ്റോറുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാനാകും.
പഴം, പച്ചക്കറി, പാൽ, മത്സ്യ-മാംസങ്ങൾ വിൽക്കുന്ന കടകൾ, ഹോം ഡെലിവറി ചെയ്യുന്ന ഇ–കൊമേഴ്സ്, കൊറിയർ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം.
റസ്റ്ററന്റും ബേക്കറിയും രാവിലെ ഏഴ് മുതൽ രാത്രി ഒമ്പതു വരെ പാഴ്സൽ സംവിധാനത്തിനും ഹോം ഡെലിവറിക്കും മാത്രമായി തുറക്കാം.