തലശേരി:കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തലശേരിയില്‍ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരുങ്ങി. പാലയാട് ഡയറ്റ് കാമ്പസിലേയും എന്‍ടിടിഎഫ് ഹോസ്റ്റലുകളുടേയും കെട്ടിടങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.
രണ്ട് കേന്ദ്രങ്ങളിലുമായി നാനൂറു പേരെ കിടത്താനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. തലശേരി ജനറല്‍ ആശുപത്രിയില്‍ ഇപ്പോള്‍ നാല്പത് കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. പത്ത് പേര് നിരീക്ഷണത്തിലുമുണ്ട്.
സമൂഹവ്യാപന ഭീതിയെ തുടര്‍ന്ന് തലശേരി നഗരസഭ ചെയര്‍മാനും കൗണ്‍സിലര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെ 50 പേരുടെ സ്രവ പരിശോധന ആരോഗ്യ വകുപ്പ് ഇതിനകം നടത്തി. ഈ പരിശോധനയില്‍ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇത് അധികൃതര്‍ക്ക് ആശ്വാസം നല്‍കിയിട്ടുണ്ട്.
സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനമുണ്ടായിട്ടുള്ള പാനൂര്‍, കുന്നോത്ത് പറമ്പ്, പെരിങ്ങളം, പാറാട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ അധികൃതര്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഞായറാഴ്ച കുന്നോത്ത്പറമ്പില്‍ കോവിഡ് ബാധിച്ച് അറുപത്തിമൂന്ന്കാരി മരണമടഞ്ഞിരുന്നു.
ഇവരുടെ ഭര്‍ത്താവിനും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ പ്രദേശത്ത് ജാഗ്രത തുടരുകയാണ്. അണിയാരത്ത് ആറ് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചിട്ടുള്ളത്. പെരിങ്ങളത്തെ മരണ വീട്ടില്‍ നിന്നാണ് കോവിഡ് വ്യാപനമുണ്ടായതെന്ന് നിഗമനത്തിലാണ് അധികൃതര്‍ ഉള്ളത്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും ഈ മരണ വീട്ടിലേക്ക് ആളുകള്‍ എത്തിയിരുന്നു. മരണവീടുമായി ബന്ധപ്പെട്ട 70 പേരുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്.
തൊട്ടടുത്ത തൂണേരി പഞ്ചായത്തിലും കോവിഡ് വ്യാപനമുണ്ട്. മരണ വീട് സന്ദര്‍ശിച്ച മുഴുവന്‍ ആളുകളോടും നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.കുന്നോത്ത്പറമ്പ്,പെരിങ്ങളം പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പടുത്തി.
ആരോഗ്യ വകുപ്പും പോലീസും മൈക്ക് അനൗണ്്സമെന്റും നടത്തുന്നുണ്ട്. നാദാപുരം പേരോട് നിന്നും മരണ വീട്ടിലെത്തിയ അറുപത്കാരിയില് നിന്നാണ് കോവിഡ് പടര്‍ന്നതെന്ന സംശയവും ഉണ്ട്. കടവത്തൂര്‍ മേഖലയും കോവിഡ് വ്യാപന ഭീതിയിലാണ്.