കോഴിക്കോട്: ലോക്ക്ഡൗണിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ക്ക് പുറമെ സ്വയം ഇളവുകള്‍ വരുത്തി ജനങ്ങള്‍. പൊതുഗതാഗത സംവിധാനം പുനരാരംഭിക്കുകയും ആരാധനാലയങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ചെയ്തതോടെയാണ് ജനങ്ങള്‍ പൊതുഇടങ്ങളിലേക്ക് കൂടുതലായും എത്തുന്നത്.
ഇന്നലെ സൗത്ത് ബീച്ചിലെത്തിയ മൂന്ന് ദമ്പതികള്‍ക്കെതിരേ ടൗണ്‍ പോലീസ് കേസെടുത്തു. കാറ്റുകൊള്ളാനായി എത്തിയെന്നായിരുന്നു ഇവരുടെ മറുപടി. കഴിഞ്ഞ ദിവസവും ബീച്ചില്‍ ആളുകള്‍ ചിലയിടങ്ങളില്‍ വിശ്രമിക്കാനായി എത്തിയിരുന്നു.
ബീവ്റേജസ് ഔട്ട്ലെറ്റുകളില് നിന്നും ബാറുകളില്‍ നിന്നും മദ്യവില്പന ആരംഭിച്ചതോടെ പൊതുഇടങ്ങളില്‍ മദ്യപിക്കുന്നവരുടെ എ്ണ്ണവും കൂടിയിട്ടുണ്ട്. ബീച്ച് ഭാഗങ്ങളില്‍ ബൈക്കുകളിലും മറ്റും എത്തിയാണ് ഇവര്‍ പരസ്യമായി മദ്യപിക്കുന്നത്.
പോലീസ് വാഹനം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ ഇവര്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. വരും ദിവസങ്ങളില്‍ ബീച്ചില്‍ മഫ്തിയില്‍ പോലീസിനെ വിന്യസിപ്പിച്ച് പരസ്യമായി മദ്യപിക്കുന്നവരെ പിടികൂടാനാണ് തീരുമാനം.
കൊറോണ രോഗവ്യാപന പ്രതിരോധനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന് കീഴിലുളള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മാര്‍ച്ച് 14 നാണ് അടച്ചു പൂട്ടിയത്.
കോഴിക്കോട് ഭട്ട്റോഡ് ബീച്ച്, കോഴിക്കോട് സൗത്ത് ബീച്ച്, കോഴിക്കോട് ബീച്ച്, കാപ്പാട് ഒന്ന്, രണ്ട് ബീച്ച്, ബേപ്പൂര്‍ ബീച്ച്, സരോവരം ബയോ പാര്‍ക്ക്, തുഷാരഗിരി, പെരുവണ്ണാമുഴി, വയലട, അരിപാറ, നമ്പികുളം, വടകര സാന്‍ഡ്ബാങ്ക്സ് ബീച്ച് എന്നീ വിനോദകേന്ദ്രങ്ങളാണ് അടച്ചത്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുത്തുന്നുണ്ടെങ്കിലും വിനോദസഞ്ചാരമേഖലകളില്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍ ഇപ്പോഴും തുടരുന്നുണ്ട്.