തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കെഎസ്ആർടിസി സർവീസ് നടത്തില്ല. ഇന്നും നാളെയും കെഎസ്ആർടിസി കൂടുതൽ ദീർഘദൂര സർവീസ് നടത്തും.
ആവശ്യം വന്നാൽ ബംഗളൂരുവിൽനിന്ന് മലയാളികളെ തിരികെയെത്തിക്കാൻ മൂന്ന് ബസുകൾ സജ്ജമെന്നും കെഎസ്ആർടിസി അറിയിച്ചു.
സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലൂടെയുള്ള വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഈ മാസം 31 വരെ മുപ്പതോളം സർവീസുകളാണ് ദക്ഷിണ റെയില്‍വെ റദ്ദാക്കിയത്.
തിരുനല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ(വീക്കിലി),
മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം -തിരുവനന്തപുരം, നിസാമുദീന്‍ -തിരുവനന്തപുരം വീക്ക്ലി എന്നീ ട്രെയിനുകളും അവയുടെ തിരിച്ചുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയത്.