തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സന്പൂർണ ലോക്ഡൗണ്‍. അവശ്യമേഖലയ്ക്കു മാത്രമാണ് ഇളവ്. പൊതുഗതാഗതം ഉണ്ടാകില്ല. ബാര്‍, ബിവറേജ് ഔട്ട് ലെറ്റുകളും അടഞ്ഞുകിടക്കും.
അത്യാവശ്യ കാര്യങ്ങൾക്കായി മാത്രം പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. ഹോട്ടലുകളിൽ നിന്ന് പാഴ്സൽ, ടേക്ക് എവേ എന്നിവ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം.
ലോക്ഡൗണിൽ ഇതുവരെ നൽകിയ ഇളവുകൾ ഒഴിവാക്കിയാണ് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ സ്റ്റോറുകൾ, പാൽ വിതരണം,പലചരക്ക്, പച്ചക്കറി കടകൾ, മത്സ്യ മാംസ വിൽപന ശാലകൾ,ബേക്കറി എന്നിവ രാവിലെ ഏഴ് മുതൽ രാത്രി ഏഴു വരെ തുറക്കാം.
നിർമാണ മേഖലയിലുള്ളവർക്ക് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം. ട്രെയിൻ, വിമാന ടിക്കറ്റും മറ്റു രേഖകളുമുണ്ടെങ്കിൽ യാത്രാനുമതി.വാക്സിൻ എടുക്കാൻ പോകുന്നവർക്കും യാത്ര ചെയ്യാം.
കാബുകൾക്കും ടാക്സികൾക്കും യാത്രാടിക്കറ്റുള്ളവരുമായി പോകാം. ഐടി കന്പനികളിലെ ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവർക്ക് യാത്രാനുമതി ഉണ്ട്. മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികൾക്ക് പ്രവർത്തിക്കാം.
വിവാഹങ്ങൾ, വീട്ടുതാമസ, ചടങ്ങുകൾ എന്നിവ കൊവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്ത് നടത്താം, ടെലികോം,ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്കും പ്രവർത്തിക്കാം.