കോവിഡ്: സം​സ്ഥാ​ന​ത്ത് ആശങ്ക ഉയർത്തി സമ്പർക്ക വ്യാപനം; തിരുവനന്തപുരത്ത് ലോക്ഡൗൺ നീട്ടി


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ എ​ണ്ണൂ​റി​ല​ധി​കം പേ​ർ​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ സ​ന്പ​ർ​ക്ക രോ​ഗ​വ്യാ​പ​ന​ത്തി​ൽ ആ​ശ​ങ്ക​യേ​റി.

ഇ​തേ​ത്ത​ടു​ർ​ന്ന് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ ലോ​ക്ഡൗ​ണ്‍ ഈ ​മാ​സം 28 വ​രെ നീ​ട്ടി​ക്കൊ​ണ്ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​റ​ക്കി.

കോ​വി​ഡ് ബാ​ധ രൂ​ക്ഷ​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്തെ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം മേ​ഖ​ല​ക​ളി​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

കൊ​ല്ലം ജി​ല്ല​യി​ല്‍ ച​ട​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​നെ​യും, കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യെ​യും റെ​ഡ് ക​ള​ര്‍ കോ​ഡ​ഡ് സെ​ല്‍​ഫ് ഗ​വ​ണ്‍​മെ​ന്‍റാ​യി പ്ര​ഖ്യാ​പി​ച്ചു.

എ​റ​ണാ​കു​ള​ത്ത് ഒ​ടു​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച 98 പേ​രി​ൽ 84 പേ​രും സ​ന്പ​ർ​ക്ക രോ​ഗ​ബാ​ധി​ത​രാ​ണെ​ന്നു​ള്ള​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. തി​രു​വ​ന​ന്ത​പു​ര​ം ജി​ല്ല​യി​ൽ 222 പേ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ അ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട​വ​രു​ടെ എ​ണ്ണം 203 ആ​ണ്.

Related posts

Leave a Comment