പി​ഴ​യ​ട​യ്ക്കാ​ൻ ത​യാ​റു​ണ്ടോ ? ലോക്ക്ഡൗണ്‍ കാലത്ത് പോലീസ് പിടിച്ചെടുത്ത വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​ന​ല്കും

ഇ​രി​ങ്ങാ​ല​ക്കു​ട: ലോ​ക്ക്ഡൗ​ണ്‍ ഒ​രു മാ​സം പി​ന്നി​ടു​ന്പോ​ൾ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​തും സ​ത്യ​വാ​ങ്മൂ​ലം ഇ​ല്ലാ​തെ ഇ​റ​ങ്ങി​യ​തു​മു​ൾ​പ്പെ​ടെ നി​യ​മ​ലം​ഘ​നം ന​ട​ത്തി പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​പ്ര​കാ​രം പി​ഴ​യോ​ടു കൂ​ടി ഇ​ന്നു മു​ത​ൽ വി​ട്ടു​ന​ല്കും.

ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് 287 കേ​സു​ക​ളി​ലാ​യി 222 വാ​ഹ​ന​ങ്ങ​ളാ​ണു പി​ടി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്. ആ​ളൂ​ർ പോ​ലീ​സ് 242 കേ​സു​ക​ളി​ലാ​യി 202 വാ​ഹ​ന​ങ്ങ​ളും കാ​ട്ടൂ​ർ പോ​ലീ​സ് 295 കേ​സു​ക​ളി​ലാ​യി 252 വാ​ഹ​ന​ങ്ങ​ളു​മാ​ണു പി​ടി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്.

ഇ​ന്നു മു​ത​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും വി​ളി​ക്കു​ന്ന​തി​ന​നു​സ​രി​ച്ചു പി​ഴ​യ​ട​ച്ചു വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​വു​ന്ന​താ​ണ്. ഇ​രു​ച​ക്ര വാ​ഹ​നം 1000, കാ​ർ, ജീ​പ്പ് 2000, ലൈ​റ്റ് ഹെ​വി വാ​ഹ​ന​ങ്ങ​ൾ 4000, ഹെ​വി ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ 5000 എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​ര​മു​ള്ള പി​ഴ തു​ക​ക​ൾ.

Related posts

Leave a Comment