കൂടുതൽ ഇളവുകളുമായി ലോക്ക്ഡൗൺ അഞ്ചാം പതിപ്പ്! ആരാധനാലയങ്ങൾ തുറക്കും; സ്‌കൂളുകള്‍ ജൂണ്‍മാസം തുറക്കില്ല; ഇളവുകള്‍ ജൂണ്‍ എട്ട് മുതല്‍

ന്യൂ​ഡ​ൽ​ഹി: ആ​രാ​ധാ​നാ​ല​യ​ങ്ങ​ൾ‌ തു​റ​ക്കു​ന്ന​ത​ട​ക്കം നി​ര​വ​ധി ഇ​ള​വു​ക​ൾ ന​ൽ​കി ദേ​ശീ​യ ലോ​ക്ക്ഡൗ​ൺ വീ​ണ്ടും നീ​ട്ടി. ജൂ​ൺ 30 വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യി​രി​ക്കു​ന്ന​ത്.

അ​ഞ്ചാം പ​തി​പ്പി​ൽ ഇതുവരെയുള്ള ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂന്ന് ഘ​ട്ട​മാ​യി നീ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​ഞ്ചാം ഘ​ട്ടം ജൂ​ൺ ഒ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കു​മെ​ങ്കി​ലും എ​ട്ടാം തീ​യ​തി മു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കി​ത്തു​ട​ങ്ങും.

ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം കോ​വി​ഡ് തീ​വ്ര​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ഒ​ഴി​ച്ച് എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഘ​ട്ടം​ഘ​ട്ട​മാ​യി പു​ന​രാ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യാ​ണ്.

എ​ന്നാ​ൽ ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. ലോ​ക്ക്ഡൗ​ൺ പു​തി​യ പ​തി​പ്പി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ അ​ധി​കാ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താം.

ആ​ദ്യ​ഘ​ട്ടം- ജൂ​ൺ എ​ട്ട് മു​ത​ൽ

ആ​രാ​ധാ​നാ​ല​യ​ങ്ങ​ൾ, ഹോ​ട്ട​ൽ‌, റ​സ്റ്റോ​റ​ന്‍റു​ക​ൾ, ഷോ​പ്പിം​ഗ് മാ​ളു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പു​വ​രു​ത്തി​യാ​കും പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക.

ര​ണ്ടാം ഘ​ട്ടം

സ്കൂ​ളു​ക​ൾ, കോ​ളേ​ജു​ക​ൾ, കോ​ച്ചിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​സ്ഥാ​ന​ങ്ങ​ളു​മാ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​മാ​യും കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം തു​റ​ക്കും.

മൂ​ന്നാം ഘ​ട്ടം

തി​യ​റ്റ​ർ, ജിം​നേ​ഷ്യം, സ്വി​മ്മിം​ഗ് പൂ​ളു​ക​ൾ, പാ​ർ​ക്കു​ക​ൾ, മെ​ട്രോ റെ​യി​ൽ സ​ർ​വീ​സ് എ​ന്നി​വ​യ്ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി

ലോ​ക്ക്ഡൗ​ൺ അ​ഞ്ചാം പ​തി​പ്പി​ൽ‌ അ​ന്ത​ർ​സം​സ്ഥാ​ന, അ​ന്ത​ർ​ജി​ല്ലാ യാ​ത്ര​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ജ്യാ​ന്ത​ര​വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത് സ്ഥി​തി വി​ല​യി​രു​ത്തി​യ ശേ​ഷം​മാ​ത്രം. പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കു​ള്ള വി​ല​ക്ക് തു​ട​രും.

Related posts

Leave a Comment