ലോ​ക്ഡൗ​ൺ: ആലപ്പുഴ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ; സ​മ​യ​ക്ര​മ​വും ഉ​ത്ത​ര​വും പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി


ആ​ല​പ്പു​ഴ: കോ​വി​ഡ് 19 ​വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക്ഡൗ​ണിന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കി ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്‌​സാ​ണ്ട​ർ ഉ​ത്ത​ര​വാ​യി.

മാം​സം, കോ​ഴി​ക്ക​ട, കോ​ൾ​ഡ് സ്‌​റ്റോറേജ് എ​ന്നി​വ​യ്ക്ക് ഞാ​യ​ർ, ബു​ധ​ൻ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കി​ട്ട് നാ​ലു വ​രെ പ്ര​വ​ർ​ത്തി​ക്കാം. ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ പൊ​ടി​ക്കു​ന്ന മി​ല്ലു​ക​ൾ​ക്കും ത​ടി മി​ല്ലു​ക​ൾ​ക്കും തി​ങ്ക​ൾ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ പ്ര​വ​ർ​ത്തി​ക്കാം.

തു​ണി, സ്വ​ർ​ണം, ചെ​രു​പ്പ് ക​ട​ക​ളി​ൽ വി​വാ​ഹ​ ക്ഷ​ണ​പ​ത്രം ഹാ​ജ​രാ​ക്കു​ന്ന പാ​ർ​ട്ടി​ക​ൾ​ക്കു മാ​ത്രം പ്ര​വേ​ശ​നം ന​ൽ​കി (മ​റ്റു​ള്ള​വ​ർ​ക്ക് ഹോം ​ഡെ​ലി​വ​റി മാ​ത്രം) കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് പ​ര​മാ​വ​ധി ജീ​വ​ന​ക്കാ​രെ കു​റ​ച്ച് തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ പ്ര​വ​ർ​ത്തി​ക്കാം.

ആ​ക്രി ക​ട​ക​ൾ​ക്ക് തി​ങ്ക​ൾ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ പ്ര​വ​ർ​ത്തി​ക്കാം. മൊ​ബൈ​ൽ ഷോ​പ്പ്, മൊ​ബൈ​ൽ സ​ർ​വീ​സ്, മൊ​ബൈ​ൽ അ​ക്‌​സ​സ​റീ​സ്, ക​മ്പ്യൂ​ട്ട​ർ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന ക​ട​ക​ൾ​ക്ക് ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ പ്ര​വ​ർ​ത്തി​ക്കാം.

അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ, വെ​ൽ​ഡി​ംഗ് ജോ​ലി​ക​ൾ/​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ അ​ഞ്ചു​വ​രെ പ്ര​വ​ർ​ത്തി​ക്കാം. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ​നി​ന്ന് സ്‌​റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. സ​മ​യ​ക്ര​മ​വും ഉ​ത്ത​ര​വും പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

Related posts

Leave a Comment