ന്യൂഡൽഹി: ബക്രീദ് പ്രമാണിച്ച് കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി വക്താവുമായ മനു അഭിഷേക് സിംഗ്വി. നടപടി നിന്ദ്യമാണെന്ന് അദ്ദേഹം വിമർശിച്ചു.
കോവിഡ് സാഹചര്യത്തിൽ ഉത്തർപ്രദേശിൽ കൻവാർ യാത്ര നടത്തുന്നത് ശരിയല്ലെങ്കിൽ ബക്രിദ് ആഘോഷവും അങ്ങനെ തന്നെയാണ്. കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ടന്നും സിംഗ്വി ട്വിറ്ററിൽ കുറിച്ചു.