തിരുവനന്തപുരം: എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
എസ്എസ്എൽസി മൂല്യ നിർണയം ജൂൺ ഏഴ് മുതൽ 25 വരെ നടത്താനും തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ ജൂൺ 21 മുതൽ ജൂലൈ ഏഴ് വരെ നടത്തും. മൂല്യനിർണയത്തിന് പോകുന്ന അധ്യാപകരെ വാക്സീനേറ്റ് ചെയ്യും.
ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ ഇക്കാര്യം കൂട്ടായി ആലോചിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.