കോയന്പത്തൂർ: ലോഡ്ജ് മുറിയിൽനിന്നും അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹവും, മൃതപ്രായനായ നിലയിൽ മധ്യവയസ്കനെയും കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.
കോഴിക്കോട് സ്വദേശിനി ബിന്ദു (46) വിന്റെ മൃതദേഹവും, കോഴിക്കോട് സ്വദേശിയായ മുസ്തഫ (58) യെയുമാണ് ഗാന്ധി പുരത്തെ ജാൻസി ഡീലക്സ് എന്ന ഹോട്ടലിലെ മുറിയിൽ നിന്നും കണ്ടെത്തിയത്.
ഇന്നലെ രാവിലെ റൂമിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് ജീവനക്കാർ മുറി തുറന്നു നോക്കിയപ്പോൾ ബിന്ദു ദേഹമാസകലം പരിക്കുകളോടെ അഴുകിയ നിലയിൽ മരിച്ചു കിടക്കുന്നതും, ശരീരമാസകലം മുറിവേറ്റ നിലയിൽ മൃതപ്രായനായ മുസ്തഫയെയും കണ്ടെത്തിയത്.
ഇതേ തുടർന്ന് ഹോട്ടൽ അധികൃതർ കാട്ടൂർ പോലീസിൽ വിവരം നൽകി.സംഭവ സ്ഥലത്തെത്തിയ പോലീസ് യുവതി യുടെ മൃതദേഹവും, മുസ്തഫയെയും ആശുപത്രിയിലേക്കു മാറ്റി. ഇവർ കഴിഞ്ഞ മാസം 26നാണ് മുറിയെടുത്തത്.