തളിപ്പറമ്പ്: സിനിമാഷൂട്ടിംഗിനായി ലോഡ്ജില്‍ മുറിയെടുത്ത് പണം നല്‍കാതെ വഞ്ചിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് കോഴിക്കോട് കാവിലുംപാറ പശുക്കടവിനടുത്ത് മരുതോങ്കരയിലെ പാറച്ചാലില്‍ വീട്ടില്‍ സി.എസ്.മനോജനെ(43) ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ രാത്രിയിലാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന് ഇയാളെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 24 ന് പറശിനിക്കടവിലെ സ്വകാര്യ ലോഡ്ജില്‍ സിനിമയുടെ ആവശ്യാര്ത്ഥമെന്നുപറഞ്ഞ് 18 മുറികള്‍ ബുക്ക്ചെയ്യുകയും വാടകയിനത്തില്‍ മൂന്നു ലക്ഷം രൂപയുടെ ചെക്ക് നല്‍കിയത് പണമില്ലാതെ മടങ്ങുകയും ചെയ്ത സംഭവത്തില്‍ ഹോട്ടല്‍ മാനേജരുടെ പരാതിയിലാണ് പോലീസ് മനോജനെ വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.