ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഇന്നലെ നടന്ന രണ്ടാം ഘട്ടത്തിൽ 63 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇന്നലെ രാത്രി എട്ടുവരെയുള്ള കണക്കാണിത്.
ഒരു സീറ്റിൽ തെരഞ്ഞെടുപ്പു നടന്ന ത്രിപുരയിലാണ് കൂടുതൽ പോളിംഗ്. 78.53 ശതമാനം. ഏറ്റവും കുറവ് പോളിംഗ് എട്ടു സീറ്റിൽ തെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലാണ്; 53.71 ശതമാനം.
എട്ടു സീറ്റിൽ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും 53.51 ശതമാനാണു പോളിംഗ്. 13 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 88 സീറ്റുകളിലേക്കായിരുന്നു ഇന്നലെ പോളിംഗ് നടന്നത്.