തിരുവനന്തപുരം: ലോക കേരള സഭയ്ക്കുവേണ്ടി സർക്കാർ പണം ധൂർത്തടിക്കുന്നില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. തെറ്റിധാരണ മൂലമാണ് ചിലർ ഇത്തരം വാർത്ത പ്രചരിപ്പിക്കുന്നതെന്നും സ്പീക്കർ. വിദേശത്തു നടത്തുന്ന ധൂർത്തിന്റെ ഭാഗമാകാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലപാട് എടുത്തതോടെയാണ് സ്പീക്കറുടെ വിശദീകരണം.
ദുബായിയിൽ നടക്കുന്നത് ലോക കേരളസഭയുടെ മിഡിൽ ഈസ്റ്റ് സമ്മേളനമാണ്. മുഖ്യമന്ത്രി, പ്രതിപക്ഷ, സ്പീക്കർ എന്നിവരുടെ ചെലവുകൾ മാത്രമാണ് സർക്കാർ വഹിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു. ഫെബ്രുവരി 15,16 തീയതികളിൽ ദുബായിയിൽ മിലേനിയം ഹോട്ടലിലും എത്തിസലാത്ത് അക്കാഡമി ഹാളിലുമാണ് സമ്മേളനം നടക്കുന്നത്.
സ്പോൺസർമാരുടെ സഹായത്തോടെയാണ് സമ്മേളനവും കലാപരിപാടികളും നടത്തുന്നതെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ലോക കേരള സഭയുടെ പ്രഥമ സമ്മേളനം നടത്താൻ 4.5 കോടി രൂപയായിരുന്നു സർക്കാർ വകയിരുത്തിയത്.