54 വ​ർ​ഷം  മുമ്പ് പാ​ക്കി​സ്ഥാ​നി​ൽ ബോം​ബി​ട്ട ഓ​ർ​മ​യു​മാ​യി ഇ​ന്ത്യ​യു​ടെ യു​ദ്ധ​നാ​യ​ക​ൻ ലോ​ക​നാ​ഥ​ൻ

ഫ്രാ​ങ്കോ ലൂ​യി​സ്
തൃ​ശൂ​ർ: അ​ന്പ​ത്തി​നാ​ലു വ​ർ​ഷം മു​ന്പ് പാ​ക്കി​സ്ഥാ​നി​ൽ ബോം​ബി​ട്ട​തി​ന്‍റെ ഓ​ർ​മ​യു​മാ​യി വ്യോ​മ​സേ​ന​യി​ലെ വിം​ഗ് ക​മാ​ൻ​ഡ​ർ പി.​എം. ലോ​ക​നാ​ഥ​ൻ. അ​ന്നും രാ​ത്രി​യി​ലാ​യി​രു​ന്നു ബോം​ബാ​ക്ര​മ​ണം. ശ​ത്രു ത​ന്നെ വ​ക​വ​രു​ത്തു​മോ​യെ​ന്ന ഭ​യ​ത്തേ​ക്കാ​ൾ ദേ​ശീ​യ​ബോ​ധ​വും ശ​ത്രു​വി​നെ വ​ക​വ​രു​ത്ത​ണ​മെ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മാ​ണ് യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് ഓ​ഫീ​സ​റാ​യി​രു​ന്ന ലോ​ക​നാ​ഥ​നെ ആ​വേ​ശം കൊ​ള്ളി​ച്ചി​രു​ന്ന​ത്.

പാ​ക്കി​സ്ഥാ​നി​ൽ ഇ​ന്ത്യ വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​പ്പോ​ൾ 1965 ലെ ​ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ യു​ദ്ധ​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ൾ ഓ​ർ​ക്കു​ക​യാ​ണ് ലോ​ക​നാ​ഥ​ൻ. 1993 ൽ ​അ​ന്പ​താം വ​യ​സി​ൽ വിം​ഗ് ക​മാ​ൻ​ഡ​റാ​യി വി​ര​മി​ച്ച ലോ​ക​നാ​ഥ​ൻ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​ണ്. കോ​ട്ട​പ്പ​ടി​യി​ലെ വീ​ട്ടി​ൽ കൂ​ടെ ഭാ​ര്യ സു​ധ​യു​മു​ണ്ട്. മ​ക്ക​ളാ​യ ര​ഞ്ജ​ന​യും അ​ർ​ച്ച​ന​യും അ​മേ​രി​ക്ക​യി​ലാ​ണ്.

ആ​ർ​മി​യി​ലാ​യി​രു​ന്ന അ​ച്ഛ​ൻ ക്യാ​പ്റ്റ​ൻ പ​ട്ട​ണ​ത്ത് മാ​ധ​വ​ന്‍റെ ആ​വേ​ശ​ക​ര​മാ​യ സൈ​നി​ക ജീ​വി​ത​മാ​യി​രു​ന്നു ലോ​ക​നാ​ഥ​നു മാ​തൃ​ക. ബം​ഗ​ളൂ​രു​വി​ലെ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി ടെ​സ്റ്റ് എ​ഴു​തി​യ​പ്പോ​ഴേ വ്യോ​മ​സേ​ന​യി​ൽ ചേ​ർ​ന്നു. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി 1962 ൽ ​എ​യ​ർഫോ​ഴ്സ് ഫ്ള​യിം​ഗ് കോ​ള​ജി​ൽ പൈ​ല​റ്റാ​കാനാ​യി​രു​ന്നു പ​രി​ശീ​ല​നം. അ​തി​നു​ശേ​ഷം അ​മേ​രി​ക്ക​യി​ൽ ആ​റുമാ​സ​ത്തെ പ​രി​ശീ​ല​ന​ത്ത​ിനും ലോ​ക​നാ​ഥ​നെ വ്യോ​മ​സേ​ന അ​യ​ച്ചിരുന്നു.

പ​ഞ്ചാ​ബി​ലെ ആ​ദം​പൂ​രി​ലെ വ്യോ​മ​സേ​നാ താ​വ​ള​ത്തി​ലാ​യി​രു​ന്നു ജോ​ലി. ഓ​ണ​ത്തി​ന് അ​വ​ധി​യെ​ടു​ത്ത് നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. നാ​ലു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും മ​ട​ങ്ങി​യെ​ത്താ​ൻ അ​ടി​യ​ന്ത​ര നി​ർ​ദേ​ശം വ​ന്നു. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നു​മാ​യി യു​ദ്ധം ആ​രം​ഭി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. തി​രി​ച്ചെ​ത്തി​യ വ്യോ​മ​താ​വ​ള​ത്തി​ന​രി​കി​ൽ പാ​ക്കി​സ്ഥാ​ന്‍റെ യു​ദ്ധ​വി​മാ​ന വ്യൂ​ഹം ബോം​ബി​ട്ടു.

ര​ണ്ടു ബോം​ബു​ക​ൾ. പാ​ക് വി​മാ​ന വ്യൂ​ഹ​ത്തി​ന്‍റെ വ​ര​വു മ​ന​സി​ലാ​ക്കി മി​ക്ക​വ​രും ട്ര​ഞ്ചി​ലേ​ക്ക് ഓ​ടി​യി​റ​ങ്ങി ഒ​ളി​ച്ചു. അ​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. അ​ന്ന് അ​വ​ർ​ക്കു ശേ​ഷി കു​റ​ഞ്ഞ ബോം​ബു​ക​ളേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​ഞ്ഞൂ​റു പൗ​ണ്ടു​വ​രെ​യു​ള്ള ബോം​ബു​ക​ൾ. ഇ​വ​യ്ക്കു 15 ച​തു​ര​ശ്രമീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ ത​ക​ർ​ക്കാ​നാ​കും.

പി​റ്റേ​ന്ന് അ​തി​ശ​ക്ത​മാ​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​നു ഞ​ങ്ങ​ൾ ത​യാ​റാ​യി. ഇ​ന്ത്യ​യെ ആ​ക്ര​മി​ച്ച ശ​ത്രു​വി​നെ ത​ക​ർ​ക്ക​ണ​മെ​ന്ന ആ​വേ​ശ​മാ​യി​രു​ന്നു എ​ല്ലാ​വ​ർ​ക്കും. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ സീ​നി​യ​ർ ഓ​ഫീ​സ​ർ​മാ​രാ​ണ് യു​ദ്ധ​വി​മാ​നം പ​റ​ത്തി പാ​ക്കി​സ്ഥാ​നി​ൽ ബോം​ബു​ക​ളി​ട്ട​ത്. പ​ത്തുദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് ജൂ​ണി​യ​ർ പൈ​ല​റ്റ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് അ​വ​സ​രം ല​ഭി​ച്ച​ത്.
മൈ​സ്റ്റ​ർ എ​ന്ന ഫ്ര​ഞ്ച് യു​ദ്ധ​വി​മാ​ന​മാ​ണ് അ​ന്ന് ഇ​ന്ത്യ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

വി​മാ​ന​ത്തി​ൽ ര​ണ്ടു ബോം​ബു വീ​ത​മാ​ണു​ണ്ടാ​കു​ക. നാ​ലു വി​മാ​ന​ങ്ങ​ള​ട​ങ്ങു​ന്ന വ്യൂ​ഹ​മാ​ണ് ഒ​രു ബോം​ബാ​ക്രമ​ണം ന​ട​ത്തു​ക. ആ​ദ്യം പ​റ​ക്കു​ന്ന ലീ​ഡ​ർ വി​മാ​നം മാ​ത്ര​മാ​ണു ല​ക്ഷ്യ​സ്ഥാ​ന​ത്തു ബോം​ബി​ടു​ക. പി​റ​കെ പ​റ​ക്കു​ന്ന യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ലീ​ഡ​ർ വി​മാ​ന​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കും സ​ഹാ​യ​ത്തി​നു​മാ​ണ്.

പാ​ക്കി​സ്ഥാ​ന്‍റെ റ​ഡാ​റു​ക​ളു​ടെ ക​ണ്ണി​ൽ​പെ​ടാ​തി​രി​ക്കാ​ൻ തെ​ങ്ങി​ന്‍റെ ഉ​യ​ര​ത്തി​ൽ പ​റ​ന്നാ​ണ് ല്ക്ഷ്യ​സ്ഥാ​ന​ത്തേ​ക്കു നീ​ങ്ങു​ക. ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യാ​ൽ ര​ണ്ടാ​യി​രം അ​ടി ഉ​യ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ന്ന് ബോം​ബി​ടു​ക​യാ​ണു രീ​തി. പാ​ക്കി​സ്ഥാ​നി​ൽ ബോം​ബാ​ക്ര​മ​ണം ന​ട​ത്താ​ൻ ലോ​കനാ​ഥ​ന് പ​തി​നൊ​ന്നാം ദി​വ​സ​മാ​ണു ഉൗ​ഴം ല​ഭി​ച്ച​ത്.

രാ​ത്രി​യി​ൽ യു​ദ്ധ​വി​മാ​ന വ്യൂ​ഹ​വു​മാ​യി പ​റ​ന്നു ല​ക്ഷ്യ​സ്ഥാ​ന​ത്തു ബോം​ബി​ട്ട് തി​രി​ച്ചെ​ത്തി വി​ജ​യം ആ​ഘോ​ഷി​ച്ചു. അ​ന്ന് ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ​തി​രേ പ്ര​യോ​ഗി​ച്ച​ത് ആ​യി​രം പൗ​ണ്ട് ശേ​ഷി​യു​ള്ള ബോം​ബു​ക​ളാ​യി​രു​ന്നു. ഇ​ന്നു​ള്ള സാ​ങ്കേ​തി​കമി​ക​വ് അ​ന്ന് ഇ​ല്ലാ​യി​രു​ന്നു: എ​ല്ലാം തി​ള​ക്ക​ത്തോ​ടെ ഓ​ർ​ക്കു​ക​യാ​ണ് 78 കാ​ര​നാ​യ ലോ​ക​നാ​ഥ​ൻ.

Related posts