ലോക കേരള സഭ മേഖലാ സമ്മേളനത്തിൽ വിദേശയാത്രക്ക് കേന്ദ്ര അനുമതി ലഭിച്ചില്ല. സൗദി അറേബ്യയില്‍ ഈ മാസം 19, 20, 21 തിയ്യതികളി നടക്കാനിരിക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് വിദേശയാത്രക്ക് ഇതുവരെ കേന്ദ്ര അനുമതി ലഭിച്ചില്ല.
ജിദ്ദയിലും റിയാദിലും ദമാമിലുമായി ആണ് സമ്മേളനം നടത്താനിരുന്നത്. സമ്മേളനത്തിന്റെ യാത്രയ്ക്കും പ്രചാരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ 2 കോടി രൂപ അനുവദിക്കുകയും ചെയ്തു. പക്ഷേ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് കേന്ദ്രം ഇതുവരെ വിദേശയാത്രക്ക് അനുമതി കൊടുത്തിട്ടില്ല.
കേന്ദ്രത്തിന്റെ അനുമതി ലഭിച്ചശേഷം സൗദിയിലെ മേഖലാസമ്മേളത്തിന്റെ പുതുക്കിയ തീയതി പ്രഖ്യാപിക്കും. രാഷ്ട്രീയാനുമതി നല്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.