സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ടെന്നു ഒടുവില്‍ ബെഹ്‌റയും സമ്മതിച്ചു; ഹിന്ദു യുവതികളെ ലക്ഷ്യം ഇട്ട് പ്രവര്‍ത്തിക്കുന്നത് ദവാ സ്‌ക്വാഡ് എന്ന് ഗ്രൂപ്പ്; പ്രധാനമായും ലക്ഷ്യമിടുന്നത് ഈഴവ പെണ്‍കുട്ടികളെ…

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സ്ഥിരീകരണം. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലാണ് ഇക്കാര്യം ബെഹ്‌റ തുറന്നു സമ്മതിച്ചത്. ഹിന്ദു യുവതികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമാണ്. ഇത്തരക്കാരെ കണ്ടെത്താനും തുരത്താനും പോലീസില്‍ പ്രത്യേക വിഭാഗം തന്നെയുണ്ടെന്ന് ഡിജിപി പറയുന്നു. ലൗജിഹാദ് എന്നത് മിഥ്യയാണെന്നും വര്‍ഗ്ഗീയ പ്രചരണത്തിനുള്ള ഉപാധി മാത്രമാണെന്നും വിലയിരുത്തലുകള്‍ ഉയരുമ്പോഴാണ് ഡിജിപി ബെഹ്‌റയുടെ തുറന്നു പറച്ചില്‍. സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ലൗജിഹാജ് ഇല്ലെന്ന അഭിപ്രായക്കാരാണ്. ഇതിനിടെയാണ് ഇടത് സര്‍ക്കാരിന്റെ അതി വിശ്വസ്തനായ ബെഹ്‌റ തന്റെ നിലപാടുകള്‍ ദേശീയ പത്രത്തോട് വിശദീകരിക്കുന്നത്.

കേരളത്തില്‍ ദവാ സ്‌ക്വാഡെന്ന പേരില്‍ ലൗജിഹാദ് ശക്തമാണ്. ഏറെ വര്‍ഷങ്ങളായി ഇതുണ്ട്. ഈഴവ യുവതികളെയാണ് ഇതിനായി തെരഞ്ഞെടുത്ത് ചതിക്കുഴിയില്‍ വീഴുന്നതെന്നാണ് കേരളാ പൊലീസിന്റെ അതീവ രഹസ്യ റിപ്പോര്‍ട്ടിലുള്ളതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. തൃശൂരില്‍ 23 പ്രൊഫഷണലുകളെ മതംമാറ്റി. പാലക്കാട് 139ഉം. കോഴിക്കോടും കണ്ണൂരും മലപ്പുറത്തും പാലക്കാടും ഇത്തരം ലൗജിഹാദ് ഇടപെടലുകള്‍ സജീവമാണ്. വിദ്യാഭ്യാസമുള്ള യുവതികളെയാണ് ഇതിനായി കണ്ടെത്തി ചതിക്കുഴിയില്‍ വീഴ്ത്തുന്നത്. ദവാ എന്നാല്‍ മതംമാറ്റമെന്നാണ് അര്‍ത്ഥം. ഇത്തരം സ്‌ക്വാഡുകളുടെ പ്രധാന ലക്ഷ്യം സിപിഎം അനുഭാവമുള്ള യുവതികളാണ്. പ്രൊഫഷണലുകളേയും നോട്ടമിടുന്നു. തീവ്ര ഇസ്ലാം മത ചിന്താഗതിക്കാരാണ് ഈ സ്‌ക്വാഡിലെ അംഗങ്ങളെന്നും പോലീസ് തിരിച്ചറിഞ്ഞിച്ചുണ്ട്.

ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവാ്ക്കളാണ് ദവാ സ്‌ക്വാഡിന്റെ പ്രവര്‍ത്തകര്‍. ഇവര്‍ ജോലിസ്ഥലത്തു നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും യുവതികളെ കണ്ടെത്തി ചതിക്കുഴിയില്‍ വീഴ്ത്തുന്നു. സോഷ്യല്‍ മീഡിയയാണ് മറ്റൊരു വഴി. സൗഹൃദത്തില്‍ തുടങ്ങി യുവതികളുടെ വിശ്വാസം നേടിയെടുക്കും. അതിന് ശേഷം പ്രണയം. വിവാഹത്തിന് മതം മാറണമെന്ന ആവശ്യവും. ഇത്തരക്കാരെ സഹായിക്കാന്‍ ദവാ ഗ്രൂപ്പില്‍ പ്രത്യേക സംവിധാനങ്ങളുമുണ്ട്. ഇതെല്ലാം ഏകോപിപ്പിക്കാന്‍ നേതൃത്വവും ഉണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക ടീമിനെ കേരളാ പൊലീസ് നിയോഗിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും ഇത് ചര്‍ച്ചയായി. നേരത്തെ ഇത്തരമൊരു കൂട്ടര്‍ ഇല്ലെന്നായിരുന്നു പോലീസിന്റെ ഔദ്യോഗിക ഭാഷ്യം.

ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തിയില്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ക്കൊപ്പം ബെഹ്‌റയുടെ സ്ഥിരീകരണവും ഉണ്ട്. നേരത്തെ വിരമിച്ച ഡിജിപി സെന്‍ കുമാറും ലൗജിഹാദ് യാഥാര്‍ത്ഥ്യമെന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിനെ സിപിഎം ശക്തമായി എതിര്‍ക്കുകയും രാഷ്ട്രീയ ലക്ഷ്യമാണ് സെന്‍കുമാറിനുള്ളതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഡിജിപി തന്നെ ലൗജിഹാദില്‍ സ്ഥിരീകരണം നടത്തുന്നത്. ഇതോടെ സെന്‍കുമാറിന്റെ വാക്കുകള്‍ ശരിയാവുകയും ചെയ്തുവെന്നാണ് വിലയിരുത്തല്‍. അതിനിടെ 2009ല്‍ പൊലീസ് ഹൈക്കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടിന് വിരുദ്ധമാണ് പോലീസിന്റെ ഇപ്പോഴത്തെ കണ്ടെത്തലുകള്‍.

2009ല്‍ ലൗജിഹാദ് ശരിവയ്ക്കുന്ന തെളിവുകളൊന്നും പോലീസിന് കിട്ടിയിട്ടില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്. എട്ട് കൊല്ലത്തിന് ശേഷം കേരളത്തിലെ സാഹചര്യം മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. മതം മാറ്റി ആടുമേയ്ക്കാന്‍ ആളുകളെ ഐഎസിലേക്ക് കൊണ്ടു പോകുന്നെന്ന പരാതി സജീവമാണ്. ഹാദിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ കേസ് സുപ്രീംകോടതിയില്‍ നില്‍ക്കുമ്പോഴാണ് കേരളാ പോലീസ് ലൗ ജിഹാദിനെ സ്ഥിരീകരിക്കുന്നത്. മലപ്പുറത്തെ സത്യസരണി പോലുള്ള മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പോലീസ് നിരീക്ഷിക്കുന്നുണ്ട്. കേരളത്തിലും കര്‍ണ്ണാടകയിലും അമുസ്ലിം യുവതികളെ പ്രണയം നടിച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന  ലൗ ജിഹാദ് വിവാദം അങ്ങനെ പുതിയ തലത്തിലെത്തിയിരിക്കുകയാണ്. ‘ലൗ ജിഹാദ്’ വഴി ദക്ഷിണ കര്‍ണ്ണാടകയിലെ 3000 ഹിന്ദു പെണ്‍കുട്ടികളും കര്‍ണ്ണാടകയിലുടനീളമായി 30,000 പെണ്‍കുട്ടികളും തിരോധാനം ചെയ്യപ്പെട്ടു എന്ന് ഹിന്ദു ജനജാഗ്രതി സമിതി ആരോപിച്ചിരുന്നു. തുടര്‍ന്ന് ഈ ആരോപണത്തെക്കുറിച്ച് ദക്ഷിണ കര്‍ണ്ണാടക പോലീസ് ഔദ്യോഗിക വിശദീകരണം നല്‍കുകയുണ്ടായി. എന്തായാലും പുതിയ വിവരം വരും ദിവസങ്ങളില്‍ ചര്‍ച്ചാവിഷയമാകാനാണ് സാധ്യത.

 

Related posts