ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് പി.ക​രു​ണാ​ക​ര​നൊ​ഴികെയുള്ള സിറ്റിംഗ് എംപിമാർക്ക് സിപിഎമ്മിന്‍റെ പച്ചക്കൊടി; ഇടതു സ്വതന്ത്രനായി ജയിച്ച ഇന്നസെന്‍റ് മത്സരിക്കില്ല; ചാലക്കുടിയിൽ കെ.രാധാകൃഷ്ണന് സാധ്യത

എം.ജെ.ശ്രീജിത്ത്
തി​രു​വ​ന​ന്ത​പു​രം: പി ​ക​രു​ണാ​ക​ര​നൊ​ഴി​ക​യു​ള്ള സി​റ്റിം​ഗ് എം.​പി മാ​രോ​ട് ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ത‍​യ്യാ​റെ​ടു​ക്കാ​ൻ സി.​പി.​എം നി​ർ​ദ്ദേ​ശം. ചാ​ല​ക്കു​ടി​യി​ൽ ഇ​ട​തു സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ച ഇ​ന്ന​സെ​ന്‍റ് അ​നാ​രോ​ഗ്യം കാ​ര​ണം മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് സി.​പി.​എം -എ​ൽ.​ഡി.​എ​ഫ് നേ​തൃ​ത്വ​ങ്ങ​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

തു​ട​ർ​ച്ച​യാ​യി മൂ​ന്നു ത​വ​ണ​യി​ല​ധി​കം എം.​പി​യാ​യ​തും പ്രാ​യാ​ധി​ക്യ​വും കാ​ര​ണം സ്വ​യം മാ​റി നി​ൽ​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തി​നാ​ലാ​ണ് കാ​സ​ർ​ഗോ​ഡ് എം.​പി​യാ​യ പി ​ക​രു​ണാ​ക​ര​ൻ ഒ​ഴി​വാ​കാ​ൻ കാ​ര​ണം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​റ്റി​ങ്ങ​ലി​ൽ എ .​സ​ന്പ​ത്തും ആ​ല​ത്തൂ​രി​ൽ പി.​കെ ബി​ജു​വും ക​ണ്ണൂ​രി​ൽ പി.​കെ ശ്രീ​മ​തി​യും പാ​ല​ക്കാ​ട് എം.​ബി രാ​ജേ​ഷും സ്ഥാ​നാ​ർ​ഥി​ക​ളാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

ഇ​വ​രോ​ട് മ​ത്സ​രി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പു തു​ട​ങ്ങാ​ൻ സി.​പി.​എം അ​നൗ​ദ്യോ​ഗി​ക​മാ​യി അ​റി​പ്പു ന​ൽ​കി ക​ഴി​ഞ്ഞു. എ.​സ​ന്പ​ത്ത് മൂ​ന്നു ത​വ​ണ എം.​പി​യാ​യെ​ങ്കി​ലും ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്കാ​ൻ പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സി​റ്റിം​ഗ് മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ലാ ക​മ്മ​റ്റി​ക​ളോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങാ​നു​ള്ള നി​ർ​ദ്ദേ​ശ​വും ന​ൽ​കി ക​ഴി​ഞ്ഞു.
സ്ഥാ​നാ​ർ​ഥി​ക​ൾ സി​റ്റിം​ഗ് എം.​പി മാ​രാ​ണെ​ന്ന സൂ​ച​ന ന​ൽ​കി​യ​തോ​ടെ ബൂ​ത്ത് ത​ല ത​യ്യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പു​തി​യ വോ​ട്ട​ർ​മാ​രെ ചേ​ർ​ക്ക​ലും പ​ര​മാ​വ​ധി ആ​ൾ​ക്കാ​രെ ത​ങ്ങ​ളു​ടെ പ​ക്ഷ​ത്തേ​യ്ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വോ​ട്ട​ർ​മാ​രു​ടെ ലി​സ്റ്റും ഒ​ഴി​വാ​ക്കേ​ണ്ട​വ​രു​ടെ ലി​സ്റ്റും ബൂ​ത്തു ത​ല​ത്തി​ൽ ത​ന്നെ ക​ണ്ടെ​ത്താ​ൻ വീ​ടു​ക​ൾ ക​യ​റി​യു​ള്ള സ്ക്വാ​ഡു വ​ർ​ക്ക് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സ്ഥാ​നാ​ർ​ഥി​ക​ളാ​ണെ​ന്ന സൂ​ച​ന ന​ൽ​കി​യ​തോ​ടെ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​ണ്ഡ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​മ​യം ചി​ല​വ​ഴി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്. പ​ര​മാ​വ​ധി പൊ​തു​പ​രി​പാ​ടി​ക​ൾ പ​ങ്കെ​ടു​ത്ത് വോ​ട്ട​ർ​മാ​രു​ടെ മ​ന​സി​ൽ ഇ​ടം​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സ്ഥാ​നാ​ർ​ഥി​ക​ളാ​കു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ സി​റ്റിം​ഗ് എം.​പി​മാ​രും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കാ​സ​ർ​ഗോ​ട്ടും ചാ​ല​ക്കു​ടി​യി​ലും പു​തി​യ സ്ഥാ​നാ​ർ​ഥി ലി​സ്റ്റു ന​ൽ​കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നും ജി​ല്ലാ ക​മ്മ​റ്റി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

മൂ​ന്നു പേ​രു​ടെ ചു​രു​ക്ക പ​ട്ടി​ക​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ന​സെ​ന്‍റ് മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ സി.​പി.​എം സ്ഥാ​നാ​ർ​ഥി ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് ജി​ല്ലാ നേ​തൃ​ത്വം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ മുൻ ജി​ല്ലാ സെ​ക്ര​ട്ട​റി​ കെ ​രാ​ധാ​കൃ​ഷ്ണ​ന്‍റെ പേ​രാ​ണ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ മ​ന​സി​ൽ.

ഇ​ടു​ക്കി​യി​ലെ സി​റ്റിം​ഗ് എം.​പി ജോ​യി​സ് ജോ​ർ​ജ്ജി​ന്‍റെ കാ​ര്യ​ത്തി​ലാ​ണ് അ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ന്ന​ത്. ജോ​യി​സി​നെ ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഇ​ടു​ക്കി ജി​ല്ലാ ക​മ്മ​റ്റി​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മു​ള്ള​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​നാ​യി​രി​ക്കും പ്രാ​മു​ഖ്യം.

തൃ​ശൂ​രി​ൽ സി​റ്റിം​ഗ് എം.​പി സി.​എ​ൻ ജ​യ​ദേ​വ​ൻ ത​ന്നെ സി.​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​ണ്. മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി എ​ത്ര​യും വേ​ഗം ലി​സ്റ്റ് സ​മ​ർ​പ്പി​ക്കാ​നാ​ണ് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദ്ദേ​ശം. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ലും വോ​ട്ട​ർ​മാ​രെ ചേ​ർ​ക്ക​ലും വീ​ടു​ക​ൾ ക​യ​റി​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബ്രാ​ഞ്ച് ത​ല​ത്തി​ൽ ത​ന്നെ ഇ​തി​ന​കം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

ഇ​ക്കു​റി പ​ര​മാ​വ​ധി പേ​രെ വി​ജ​യി​പ്പി​ച്ച് ലോ​ക്സ​ഭ​യി​ൽ എ​ത്തി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മം ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​മാ​ണ് സി.​പി​എം കേ​ന്ദ്ര​നേ​തൃ​ത്വം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. പു​തു​മു​ഖ​ങ്ങ​ൾ​ക്കും സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്ത് പ്ര​ശ​സ്ത​രാ​യ​വ​രേ​യും ഇ​ത്ത​വ​ണ​യും പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും പ​രീ​ക്ഷി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

വ​നി​താ പ്രാ​മു​ഖ്യം വ​ർ​ധി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. യു.​ഡി.​എ​ഫി​ന്‍റെ ഉ​റ​ച്ച കോ​ട്ട​ക​ള​ട​ക്കം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ല അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ർ​ഥി​ക​ളേ​യും പ്ര​തീ​ക്ഷി​ക്കാ​മെ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം പ​റ​യു​ന്ന​ത്.

Related posts