ന്യൂഡൽഹി: സംസ്ഥാന കോൺഗ്രസിൽ കൂടോത്ര വിവാദം കത്തിനിൽക്കുന്നതിനിടെ കൂടോത്രത്തിനെതിരേ സ്വകാര്യ ബില്ലുമായി ബെന്നി ബഹനാൻ എംപി. യുക്തി ചിന്ത പ്രോത്സാഹന ബില്ലിന് ലോക്സഭയിൽ അവതരണ അനുമതി തേടി.
യുക്തി സഹമായ ചിന്തയും തത്വങ്ങളും ഉയർത്തിപ്പിടിക്കുക, അന്ധവിശ്വാസങ്ങൾക്കെതിരേ നിയമനിർമാണം നടത്തുക എന്നിവയാണു ബില്ലിന്റെ ലക്ഷ്യം.
സമൂഹത്തിൽ അമിതമായ രീതിയിൽ അന്ധവിശ്വാസം വർധിക്കുന്നു.അതുകൊണ്ടു തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എടുക്കണമെന്നു നിർദേശിക്കുകയും അത്തരത്തിലുള്ള നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണു ബില്ല്.