മുബൈ: പുഴയിൽ വെള്ളച്ചാട്ടം കണ്ടുനിൽക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മഹാരാഷ്ട്രയിലെ ലോണോവാലയിലാണ് സംഭവം.
ബുഷി അണക്കെട്ടിനടുത്തുള്ള വെള്ളച്ചാട്ടത്തിന് സമീപത്തെ പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു കുടുംബം. അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോഴാണ് കുടുംബത്തിന് ഈ അപകടം സംഭവിച്ചത്.
ഈ കുടുംബത്തിലെ രണ്ട് പേരെ കാണാതായിട്ടുണ്ട്. ഷഹിസ്ത അൻസാരി(36), ആമിന അൻസാരി(13), ഉമേര അൻസാരി(9) എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. അദ്നാൻ അൻസാരി(4), മറിയ സെയ്ദ്(9) എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്.
പുഴുയുടെ നടുക്ക് ഇവർ എല്ലാവരും ഒരുമിച്ച് കെട്ടിപ്പിടിച്ച് നിന്ന് നിലവിളിക്കുന്നതും ഒഴുക്ക് ശക്തമാകുന്നതോടെ ഒഴുകിപോകുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
This video is from Lonavala, Maharashtra The entire family was swept away in the waterfall.
— Indian Observer (@ag_Journalist) July 1, 2024
Such accidents happen every year during monsoon but still people go out to visit mountains and waterfalls during monsoon.
Here man himself invites nature to his own death! #Lonawala… pic.twitter.com/l6fj74Y01B