ഇതൊരു കെട്ടുകഥയല്ല. നടന്നതാണ്. സംഭവം നടക്കുന്നത് ആലുവയിലും. ബ്രിട്ടനില്‍ താമസക്കാരിയായ സുന്ദരിയായ മലയാളി യുവതിയാണ് കഥാനായിക. വിവാഹമോചിതയായ മാതാവ് രണ്ടാം വിവാഹം കഴിക്കുന്നതില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് സുഹൃത്തിനെ തേടി കേരളത്തിലെത്തിയ യുവതിയെ കോടതി ഇടപെട്ട് തിരിച്ചയച്ചു. ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച മലയാളി ദമ്പതികളുടെ മകളാണ് യുവതി.
നവംബര്‍ 26നാണ് യുവതി നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്നത്. നാട്ടിലുള്ള പിതാവിന്റെ അടുത്തേക്കു പോകുന്നതിനു പകരം ഫേസ്ബുക്ക് സുഹൃത്തായ സിനിമാക്കാരനൊപ്പം യുവതി മടങ്ങി. ഇയാള്‍ യുവതിക്കു താമസിക്കാന്‍ ഇടം സംഘടിപ്പിച്ചു കൊടുക്കുകയും വിനോദ സഞ്ചാരത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയുമായിരുന്നു. വിവാഹമോചിതനായശേഷം ലണ്ടനില്‍നിന്നു നാട്ടിലേക്കു മടങ്ങിയ യുവതിയുടെ പിതാവ് ആലുവയിലായിരുന്നു താമസം. എന്നാല്‍ യുവതി പിതാവിന്റെ അടുത്തേക്ക് പോകാന്‍ തയാറായില്ല.
മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ അമ്മ നാട്ടിലെ ബന്ധുക്കളെ അറിയിച്ചിരുന്നു. പാസ്പോര്‍ട്ട് വീട്ടില്‍ കാണാതിരുന്നതോടെ കേരളത്തിലേക്ക് കടന്നുവെന്ന സംശയത്താല്‍ വീട്ടുകാര്‍ അങ്കമാലി പോലീസില്‍ പരാതി നല്കി. പോലീസ് നടത്തിയ തെരച്ചിലില്‍ പെണ്‍കുട്ടിയെ ആലപ്പുഴയില്‍ കണ്ടെത്തി. പിന്നീട് യുവതി അങ്കമായി പോലീസിന് മുന്നില്‍ നേരിട്ട ഹാജരാകുകയും പോലീസ് വൈദ്യപരിശോധന നടത്തി പീഡനം നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ലണ്ടനിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു.