ലണ്ടൻ: മലയാളി പെൺകുട്ടിക്ക് നേരേ ലണ്ടനിൽ അജ്ഞാതന്റെ ആക്രമണം. കൊച്ചി ഗോതുരുത്ത് സ്വദേശി ലിസ മരിയയ്ക്ക് നേരെയാണ് അജ്ഞാതൻ വെടിയുതിര്‍ത്തത്. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടിൽ വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ മരിയ. പെണ്‍കുട്ടിയുടെ നില ഗുരുതരം.
ലിസ മരിയയും കുടുംബവും വർഷങ്ങളായി ബർമിങ്ഹാമിൽ താമസിക്കുകയാണ്. ഹോട്ടലില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് ആക്രമണം. ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. വെടി ഉതിർത്ത ശേഷം പ്രതി രക്ഷപ്പെട്ടു.
പോലീസെത്തി തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ലിസ ഉൾപ്പെടെ അഞ്ച് പേര്‍ക്കാണ് വെടിയേറ്റത്. മറ്റ് നാല് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.