തൃശൂർ: പ്രളയവും സാമ്പത്തിക തകർച്ചയുമൊക്കെ ഉണ്ടെങ്കിലും കോളജ് യൂണിയൻ ചെയർമാൻമാരുടെ ലണ്ടൻ യാത്ര അനിവാര്യമാണെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു, സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രളയത്തിൽ ദുരിതമനുഭവിക്കുന്നരുടെ പ്രശ്നങ്ങൾക്കു മുൻഗണന കൊടുക്കേണ്ട സമയത്ത് ഇത്തരം കാര്യങ്ങൾക്കു പണം ചെലവഴിക്കുന്നത് ശരിയാണോയെന്ന ചോദ്യത്തിന്, പ്രളയത്തിൽപ്പെട്ടവർക്ക് എല്ലാ സഹായങ്ങളും സർക്കാർ ചെയ്തുവെന്നായിരുന്നു എസ്എഫ്ഐനേതാക്കളുടെ മറുപടി.
കോളജുകളുടെയും യൂണിവേഴ്സിറ്റികളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനായി നീക്കിവച്ചിരിക്കുന്ന തുക ഉപയോഗിച്ച് വിദ്യാർഥികൾ വിദേശയാത്ര നടത്തുന്നതിൽ യാതൊരു തെറ്റുമില്ലെന്നായിരുന്നു നേതാക്കളുടെ അഭിപ്രായം.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി സി.എസ്.സംഗീത്, കമ്മിറ്റിയംഗം വി.പി. ശരത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.