ഏറ്റവും കൂടുതൽ നീളമേറിയ തലമുടിയുള്ള കൗമാരക്കാരി എന്ന ഗിന്നസ് ലോകറിക്കാർഡിനുടമ ഗുജറാത്ത് സ്വദേശിനിയായ പതിനാറുകാരി. നിലാൻഷി പട്ടേൽ എന്നാണ് ഇവരുടെ പേര്. അഞ്ച് അടി ഏഴ് ഇഞ്ചാണ് ഈ കുട്ടിയുടെ തലമുടിയുടെ നീളം.
10 വർഷങ്ങൾക്കു മുൻപ് ആറ് വയസുള്ളപ്പോഴാണ് നിലാൻഷി അവസാനമായി മുടി വെട്ടിയത്. “എനിക്ക് ആറുവയസുള്ളപ്പോൾ മുടി വെട്ടിയപ്പോൾ അത് വളരെ മോശമായിരുന്നു. അന്ന് ഞാൻ ഒരു തീരുമാനമെടുത്തു ഇനിയൊരിക്കലും മുടി വെട്ടില്ല എന്ന്’. നിലാൻഷി പറഞ്ഞു.
ആഴ്ച്ചയിൽ ഒരിക്കലാണ് താൻ മുടി കഴുകുന്നതെന്നും മുടി കഴുകുവാനും ചീകിയൊതുക്കുന്നതിനും അമ്മ എന്നെ സഹായിക്കാറുണ്ടെന്നും നിലാൻഷി പറയുന്നു.
ഇത്രയും വലിയ തലമുടി തനിക്ക് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നാണ് എല്ലാവരും കരുതുന്നതെന്നും എന്നാൽ ഈ മുടി കൊണ്ട് എനിക്ക് ഇതുവരെയും യാതൊരു പ്രശ്നവുമുണ്ടായിട്ടില്ലെന്നും നിലാൻഷി പറഞ്ഞു.