ലോകത്തിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ചൈനയേയും ഹോംങ്കോംഗിനെയും ബന്ധിപ്പിച്ച് നിർമിച്ചിരിക്കുന്ന ഈ പാലത്തിന്‍റെ ദൂരം 55 കിലോമീറ്ററാണ്. ഒക്ടോബർ 24ന് പാലം വാഹനഗതാഗതത്തിനായി തുറന്നു നൽകും.
പേൾ റിവർ മേഖലയിൽ കൂടി നിർമിച്ചിരിക്കുന്ന പാലത്തിലൂടെ ഹോംങ്കോംഗ്-സുഹായ്-മക്കാവു എന്നിവിടങ്ങളിലേക്ക് പോകാൻ സാധിക്കും. കടൽപ്പാലം തുറക്കുന്നതോടെ ഹോംങ്കോംഗ്-ഹുവായ് യാത്ര മൂന്നുമണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയുമെന്ന് അധികൃതർ അറിയിച്ചു.