ഇ​ന്ത്യ​യി​ൽ 30 മ​ണി​ക്കൂ​ർ നീ​ണ്ട ട്രെ​യി​ൻ യാ​ത്ര: അ​നു​ഭ​വം പ​ങ്കു​വ​ച്ച് വി​ദേ​ശി; വീ​ഡി​യോ വൈ​റ​ൽ

സ​ഞ്ചാ​രി​യാ​യ ഡാ​നി​യ​ൽ പിന്‍റോ അ​ടു​ത്തി​ടെ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ക​യും ഒ​രു ട്രെ​യി​ൻ യാ​ത്ര ആ​സ്വ​ദി​ക്കു​ക​യും ചെ​യ്തു. 30 മ​ണി​ക്കൂ​ർ നീ​ണ്ട യാ​ത്ര ആ​യി​രു​ന്നു അ​ത്. എ​ന്താ​യാ​ലും തിരക്കേറിയ യാ​ത്ര​യി​ൽ മു​ക​ളി​ലെ സീ​റ്റ് ഉ​റ​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു. ത​ന്‍റെ ട്രെ​യി​ൻ യാ​ത്ര റെ​ക്കോ​ർ​ഡ് ചെ​യ്യു​ന്ന​തി​നി​ട​യി​ൽ, ഇ​ന്ത്യ​യി​ലെ “വി​ല​കു​റ​ഞ്ഞ ട്രെ​യി​നി​ൽ” താ​ൻ എ​ന്താ​ണ് ക​ഴി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​ക​ർ​ത്തി. വീ​ഡി​യോ കാ​ണൂ:

 

ട്രെ​യി​നി​ൽ വ​ലി​യ തി​ര​ക്ക് ഉ​ള്ള​തും, യാ​ത്ര​ക്കാ​ർ സീ​റ്റി​ൽ ഉ​റ​ങ്ങു​ന്ന​തും ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തും, കോ​ച്ചി​നു​ള്ളി​ൽ ഭ​ക്ഷ​ണം വി​ൽ​ക്കു​ന്ന പാ​ൻ​ട്രി ജീ​വ​ന​ക്കാ​രും, പി​ന്നാ​ലെ ചി​ക്ക​ൻ ബി​രി​യാ​ണി ചോ​ദി​ക്കു​ന്ന​തും കാ​ണി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​ദ്ദേ​ഹം പ​ക​ർ​ത്തി.

ഇ​തി​നി​ട​യി​ൽ 130 രൂ​പ​യ്ക്ക് ട്രെ​യി​നി​ൽ നി​ന്ന് ബി​രി​യാ​ണി വാ​ങ്ങു​ക​യും അ​തി​നെ കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ക്കു​ക​യും ചെ​യ്തു. “ഞാ​ൻ ഇ​തു​വ​രെ ക​ഴി​ച്ച​തി​ൽ വ​ച്ച് ഏ​റ്റ​വും മി​ക​ച്ച ബി​രി​യാ​ണി​യ​ല്ല. പ​ക്ഷേ ഇ​ത് ട്രെ​യി​നി​ലാ​ണ്. മോ​ശ​മ​ല്ല,” അ​ദ്ദേ​ഹം കു​റ​ച്ച് സ്പൂ​ൺ ബി​രി​യാ​ണി എ​ടു​ത്ത് പ​റ​ഞ്ഞു.

പോ​ർ​ച്ചു​ഗ​ലി​ൽ ജ​നി​ച്ച പി​ന്‍റോ 20 വ​ർ​ഷ​ത്തോ​ളം ല​ണ്ട​നി​ൽ താ​മ​സി​ച്ചു. തു​ട​ർ​ന്ന് ത​ന്‍റെ ജീ​വി​തം ആ​സ്വ​ദി​ക്കാ​നും സം​സ്കാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നും പു​തി​യ ആ​ളു​ക​ളെ ക​ണ്ടു​മു​ട്ടാ​നു​മു​ള്ള താ​ൽ​പ​ര്യ​ത്തി​ന്‍റെ പു​റ​ത്ത് സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ തു​ട​ങ്ങി. ഇ​ന്‍റെ​ർ​നെ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു അ​ഭി​മു​ഖ​ത്തി​ൽ താ​ൻ ഇ​തി​ന​കം ത​ന്നെ ലോ​ക​മെ​മ്പാ​ടു​മു​ള്ള 120-ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ പോ​യി​ട്ടു​ണ്ടെ​ന്നും ചി​ല ഓ​ഫ്‌​ബീ​റ്റ് ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ സ​മ​യം ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കു​റി​ക്കു​ന്നു.

 

Related posts

Leave a Comment