ന്യൂ​ജ​ൻ ദോ​ശ; മ​ലേ​ഷ്യ​ൻ ഹോ​ട്ട​ലി​ൽ ദോ​ശ​യ്ക്ക് ഒ​രാ​ൾ പൊ​ക്കം..!

ഇ​ന്ത്യ​യാ​ണു ദോ​ശ​യു​ടെ ജ​ന്മ​നാ​ടെ​ങ്കി​ലും മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും ഇ​പ്പോ​ൾ ദോ​ശ കി​ട്ടും. ഇ​ത്ര​യും രൂ​പ​വ്യ​ത്യാ​സ​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന മ​റ്റൊ​രു വി​ഭ​വം ലോ​ക​ത്തു​ത​ന്നെ ഇ​ല്ലെ​ന്നു പ​റ​യാം. അ​വ​യി​ൽ പ​ല​തും ന​മ്മ​ൾ കാ​ണു​ക​യും തി​ന്നു​ക​യും ചെ​യ്തി​ട്ടു​ണ്ടാ​കും.

എ​ന്നാ​ൽ, മ​ലേ​ഷ്യ​യി​ലെ ഒ​രു റ​സ്റ്റ​റ​ന്‍റി​ൽ വി​ള​ന്പി​യ സൈ​സ് ദോ​ശ ആ​രും ക​ണ്ടി​ട്ടു​ണ്ടാ​കി​ല്ല, ക​ഴി​ച്ചി​ട്ടു​മു​ണ്ടാ​കി​ല്ല. ദോ​ശ​യു​ടെ നീ​ള​മാ​ണു ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​ത്. കു​ഴ​ൽ​പോ​ലെ ചു​രു​ട്ടി​യ ഈ ​ദോ​ശ കു​ത്തി​നി​ർ​ത്തി​യാ​ൽ ഏ​താ​ണ്ട് ഒ​രാ​ൾ പൊ​ക്കം​വ​രും. നീ​ള​ൻ ദോ​ശ ക​ഴി​ച്ച​വ​ർ​ക്കെ​ല്ലാം ഒ​രേ അ​ഭി​പ്രാ​യം: അ​ടി​പൊ​ളി…!!

മ​ലേ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ ക്വാ​ലാ​ലം​പു​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടി​ജി​എ​സ് നാ​സി ക​ന്ദാ​ർ എ​ന്ന ഇ​ന്ത്യ​ൻ റ​സ്റ്റ​റ​ന്‍റി​ലെ സ്പെ​ഷ​ൽ വി​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണ് ഈ ​ന്യൂ​ജ​ൻ ദോ​ശ. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലു​ള്ള ഇ​തി​ന്‍റെ വീ​ഡി​യോ​യി​ൽ റ​സ്റ്റ​റ​ന്‍റി​ലെ ജീ​വ​ന​ക്കാ​ര​ൻ ദോ​ശ വി​ള​ന്പു​ന്ന​തും ദോ​ശ ക​ണ്ട് ആ​ളു​ക​ൾ അ​ന്പ​ര​ക്കു​ന്ന​തും കാ​ണാം.

 

Related posts

Leave a Comment