ഇതാണ് മുടിയന്‍ ഗ്രാമം; നിലത്തു മുട്ടുന്ന മുടിയുമായി സ്ത്രീകള്‍, മുടി മുറിക്കുന്നത് ജീവിതത്തില്‍ ഒരിക്കല്‍മാത്രം, ഈ അപൂര്‍വ്വ ഗ്രാമത്തെക്കുറിച്ചറിയാം…

1ദക്ഷിണ ചൈനയിലെ ഈ ഗോത്ര ഗ്രാമം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. വര്‍ഷങ്ങളായി ഇവിടുത്തെ സ്ത്രീകള്‍ പിന്തുടരുന്ന ഒരു ആചാരമാണ് ഇവരെ ലോകപ്രശസ്തരാക്കിയിരിക്കുന്നത്. യാവോ ഗോത്രത്തിലെ ഈ സ്ത്രീകള്‍ മുടി മുറിക്കാറില്ല. അതുകൊണ്ട് തന്നെ നിലത്തു മുട്ടുന്നത്രയും നീളമുള്ള മുടി ഇവര്‍ക്കുണ്ട്. ഐശ്വര്യത്തിന്റെ പ്രതീകമായി മുടി നീട്ടി വളര്‍ത്തി പരിപാലിക്കുന്നത് പുരാതനകാലം തൊട്ടേയുള്ള യാവോ ഗോത്രത്തിലെ സ്ത്രീകളുടെ രീതിയാണ്. ചൈനയിലെ ഗ്വാങ്‌സിയിലെ ഹുവാങ്ഗ്ലാ ഗ്രാമം അതുകൊണ്ടുതന്നെ അറിയപ്പെടുന്നത് നീളന്‍ മുടിയുടെ ഗ്രാമം എന്നാണ്. നിലത്തു മുട്ടുന്ന ഈ മുടിയിഴകള്‍ ഗിന്നസ് ബുക്കിലും കയറിപ്പറ്റി.

ഈ ഗ്രാമത്തിലെ ആചാരങ്ങള്‍ രസകരമാണ്. ജീവിതത്തില്‍ ഒരു തവണ മാത്രമേ സ്ത്രീകള്‍ മുടിമുറിക്കാറുള്ളു. അതും  അവരുടെ പതിനെട്ടാം വയസില്‍. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിയെന്നും അവള്‍ക്ക് വിവാഹപ്രായമായിയെന്നും സമൂഹത്തെ അറിയിക്കുന്നതിന്റെ ഭാഗമാണ് ഈ മുടിമുറിക്കല്‍ ചടങ്ങ്. അല്ലാതെ ജീവിതത്തിലൊരിക്കലും മുടി മുറിക്കാന്‍ അവകാശമില്ല. മുറിച്ചെടുത്ത മുടി സൂക്ഷിച്ചുവയ്ക്കും പെണ്‍കുട്ടികള്‍; ഭര്‍ത്താക്കന്മാര്‍ക്കു കൊടുക്കാനായി.

2

വിശുദ്ധ വസ്തുവായതിനാല്‍ ഭര്‍ത്താവും കുട്ടികളും ഒഴിച്ച് മറ്റാര്‍ക്കും മുടിയില്‍ നോക്കാന്‍ അവകാശമില്ല. ഇനി ആരെങ്കിലും കണ്ടുപോയാല്‍ പണി പാളും. കാണുന്നയാള്‍ ആ യുവതിയുടെ വീട്ടില്‍ മരുമകനായി മൂന്ന് വര്‍ഷം പണിയെടുക്കേണ്ടിവരും. വിശ്വാസങ്ങള്‍ക്ക് കുറവുവന്നതോടെ മുടി ബിസിനസായി മാറിയിട്ടുണ്ട്. 82 വീടുകളിലായി 400 പേരാണ് ഈ ഗ്രാമത്തിലുള്ളത്. വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ ആടിപ്പാടി ഇവിടുത്തെ സ്ത്രീകള്‍ മാസം 20,000 രൂപ വരെ സമ്പാദിക്കുന്നുണ്ട്.

Related posts