നീളമുള്ള മുടിവേണമെന്നുള്ളത് ഭൂരിഭാഗം പെൺകുട്ടികളുടെയും ആഗ്രഹമാണ്. എന്നാൽ ചിലർക്ക് മുടിവെട്ടിയിടുന്നതാണ് ഇഷ്ടം.
ആറടിയിലധികം മുടിയുള്ള ഒരു യുവതിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജപ്പാന് സ്വദേശിയായ റിന് കാംബെയ്ക്ക് ആറ് അടി മൂന്ന് ഇഞ്ച് നീളമുള്ള മുടിയാണുള്ളത്.
ഇരുപതാമത്തെ വയസില്‍ ബുദ്ധമതം സ്വീകരിച്ചതിന് ശേഷം കാംബെ മുടി മുറിച്ചിട്ടില്ല.
ഇത്രയും നീളമുള്ള മുടി പരിപാലിക്കുന്നത് വലിയ ബുദ്ധിമുട്ടാണെങ്കിലും തനിക്കിതില്‍ വലിയ സന്തോഷമുണ്ടെന്നാണ് കാംബെ പറയുന്നത്.
മുടി ഇത്രയും നീട്ടി വളര്‍ത്താന്‍ ഒരു കാരണവും കാംബെ പറയുന്നുണ്ട്. കര്‍ക്കശക്കാരായിരുന്നു കാംബെയുടെ മാതാപിതാക്കൾ.
സ്കൂള്‍ പഠനകാലത്ത് സോക്കര്‍ ടീമില്‍ അംഗമായിരുന്നതിനാല്‍ ഒരിക്കലും മുടി നീട്ടാന്‍ കാംബെയെ ഇവര്‍ സമ്മതിച്ചില്ല.
എന്നാല്‍ ഇരുപതാമത്തെ വയസില്‍ സ്പോര്‍ട്സിനോട് വിട പറഞ്ഞ കാംബെ നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
മാത്രമല്ല, തന്റെ മുടി നീട്ടി വളര്‍ത്താനും തുടങ്ങി. മുടി വളരാനും ഭംഗിയായി ഇരിക്കാനും കുങ്കുമം ഉപയോഗിച്ചുണ്ടാക്കുന്ന പ്രത്യേക തരം എണ്ണയാണ് ഉപയോഗിക്കുന്നതെന്ന് കാംബെ പറയുന്നു.