ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിക്കെതിരേ ലുക്ക് ഒൗട്ട് നോട്ടീസ്. സിബിഐയാണ് മോദിക്കെതിരെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മോദി രാജ്യം വിട്ടതായും സിബിഐ അറിയിച്ചു. ജനുവരി ഒന്നിനു മോദി സ്വിറ്റ്സർലൻഡിലെ ദാവോസിലേക്ക് കുടുംബത്തോടൊപ്പം കടന്നതായി സിബിഐ അറിയിച്ചു.
പിഎൻബി വിഷയത്തിൽ റിസർബാങ്കും ഇടപ്പെട്ടു. പിഎൻബിയുടെ ഈടിൽ വായ്പ നൽകിയ ബാങ്കുകൾക്ക് പണം തിരികെ നൽകണമെന്ന് റിസർവ്ബാങ്ക് വ്യക്തമാക്കി. 11,300 കോടി റിസർബാങ്ക് തന്നെ നൽകണമെന്നും തട്ടിപ്പിന്റെ എല്ലാ ഉത്തരവാദിത്വവും പിഎൻബിക്കാണെന്നും റിസർവ് ബാങ്ക് അറിയിച്ചു.