വൈക്കം: മറ്റൊരു വാഹനത്തിനു സൈഡു കൊടുക്കുന്നതിനിടയിൽ ടിപ്പർലോറി തോട്ടിലേക്കു മറിഞ്ഞു. വൈക്കം സ്വദേശിയായ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇടയാഴം -കല്ലറ റോഡിലെ കൊടുതുരുത്തിൽ ഇന്നു രാവിലെ 9.20നായിരുന്നു അപകടം. വെച്ചൂർ ഭാഗത്തേക്കു പുഴി മണ്ണുമായി വരുന്പോഴായിരുന്നു അപകടം.
തോടിന്റെ വശത്തേക്കു മറിഞ്ഞ ലോറി തെങ്ങിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി. വീതി കുറഞ്ഞ റോഡിനു ഒരു വശത്തു ആഴമേറിയ തോടും മറുവശത്തു പാടശേഖരവുമാണ്.
തിരക്കേറിയ റോഡിലെ വീതിക്കുറവ് മൂലം ഇവിടെ അപകടങ്ങൾ പതിവാണ്.