കൊട്ടാരത്തിലെത്തിയ പുത്തൻ അതിഥി ലൂയിസ് രാജകുമാരനെ താലോലിക്കുന്ന തിരക്കിലാണ് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളെല്ലാം. കഴിഞ്ഞദിവസമാണ് കുഞ്ഞിന് ലൂയിസ് എന്നു പേരിട്ടത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അടുത്ത സൃഹൃത്തായ ലൂയീസ് മൗണ്ട് ബാറ്റൻ പ്രഭുവിനെ അനുസ്മരിച്ചായിരുന്നു ഈ നാമകരണം.
കൊട്ടരം അധികൃതർ കുഞ്ഞിന്റെ പേര് ഒൗദ്യോഗികമായി അറിയിച്ചതിനു തൊട്ടുപിന്നാലെ മറ്റൊരു കുഞ്ഞിനും ലൂയിസ് എന്നു പേരു വീണു. ഇംഗ്ലണ്ടിലെ ബ്ലാക് പൂൾ മൃഗശാലയിലെ ഒരു ഒട്ടകക്കുഞ്ഞിനാണ് അധികൃതർ ബ്രിട്ടീഷ് രാജകുമാരന്റെ അതേ പേരു നല്കിയത്. കഴിഞ്ഞ തിങ്കളാഴ്ച ലൂയിസ് രാജകുമാരൻ പിറന്ന സമയത്തുതന്നെയാണ് ഈ ഒട്ടകക്കുഞ്ഞും ജനിച്ചത്.
അതാണ് ഒട്ടകക്കുഞ്ഞിനും ഇതേ പേരുതന്നെ നല്കാൻ കാരണം. രണ്ടു ലൂയിസുമാരുടെയും ചിത്രങ്ങൾ ചേർത്തുവച്ചുള്ള പോസ്റ്റുകൾ ബ്രിട്ടീഷ് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ലൂയിസ് ഒട്ടകക്കുഞ്ഞിനെ കാണാൻ തിരക്കേറിയതായി മൃഗശാലാ അധികൃതർ അറിയിച്ചു.