തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ ലോറി ഉപേക്ഷിച്ച നിലയില്‍. തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാനപാതയില്‍ പഴയ കള്ളുഷാപ്പിന് സമീപത്തായാണ് സ്വരാജ് മസ്ദ ലോറി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നത്.
അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കെഎല്‍ 13 ആര് 4684 ലോറി ഇവിടെ നിര്‍ത്തിയിട്ടത്. അപകടത്തില്‍ കാര്യമായ കേടുപാടുകളൊന്നും വണ്ടിക്ക് സംഭവിച്ചിരുന്നില്ല.
കല്യാശേരിയിലെ അന്‍വര്‍ എന്നയാളാണ് ആര്‍സി ഉടമയെന്ന് വണ്ടിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരു വര്‍ഷമായി റോഡരികില്‍ കിടക്കുന്ന ലോറി കൊണ്ടുപോകാന്‍ ആരും എത്താത്തത് ദുരൂഹമാണ്. റോഡരികിലായതിനാല്‍ കാല്‍നടക്കാര്‍ക്കും വളവില്‍ കാഴ്ച മറയ്ക്കുന്നത് വാഹനമോടിക്കുന്നവര്‍ക്കും ദുരിതമായിട്ടുണ്ട്.