ചിറ്റൂർ: ചരക്കുകടത്തു വാഹനങ്ങൾ പിൻഭാഗം സുരയിതമായി മൂടാത്തതു പുറകിൽ വരുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണിയായി.കഴിഞ്ഞ മാസം അഞ്ചാംമൈൽ തിരിവ് റോഡിൽ ലോറിയിൽ നിന്നും മെറ്റൽ താഴെ വീണു.
പുറകിൽ എത്തിയ ബൈക്ക് അപകടത്തിൽ നി്ന്ന് ഒഴിവാകാൻ വലതു വശത്തേക്ക് വെട്ടിച്ച് തിരിച്ച് നിയന്തണം വിട്ട് താഴെ വീണ് പരിക്കേറ്റിരുന്നു.ഭാഗ്യം തുണച്ചതിനാൽ ഈ സമയത്ത് വാഹനങ്ങൾ ഉണ്ടായിരുന്നില്ല.
പുറകിൽ നിന്നും കരിങ്കൽ വീണതറിയാതെ ലോറി നിർത്താതെ പോവുകയും ചെയ്തു. ഹെൽമറ്റും മാസ്ക്കും ധരിക്കാതെ ഇരുചക്രവാഹനയാത്രക്കാരെ പിടികൂടി പിഴയടപ്പിക്കാൻ ജാഗ്രത കാണിക്കുന്ന പോലീസ് അധികൃതർ മറ്റു നിയമ ലംഘനം നടത്തുന്നവരെ പിടികൂടാൻ വൈമാനസ്യം കാണിക്കുന്നതായും പരാതിയുണ്ട്.
ഇത്തരം ചരക്ക് കടത്തു വാഹനങ്ങൾ ഗതാഗതക്കുരുക്കു ഉണ്ടാവും വിധം വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ ദീർഘനേരം നിർത്തിയിടാറുമുണ്ട്. തമിഴ്നാട്ടിൽ നിന്നും കരിങ്കല്ല്,പച്ചക്കറി ,ബ്രാൻഡഡ് അരി ഉൾപ്പെടെ കയറ്റി താജത്തിലൂടെ ദിനംപ്രതി 500ൽ കൂടുതൽ ചരക്കു ലോറികൾ തലൂക്കിലൂടെ പതിവായി സഞ്ചരിക്കാറുണ്ട്.
ഇത്തരം വാഹനങ്ങൾ നടത്തുന്ന നിയമ ലംഘനം കാരണം നിരവധി അപകടങ്ങളും താലൂക്കിൽ നടന്നിട്ടുണ്ട്.