കൊല്ലം: കൊല്ലം ബൈപ്പാസിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ട്രെയിലർ ലോറിയും മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മിനി ലോറി ഡ്രൈവർ അയത്തിൽ സ്വദേശി നിഷാദാണ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.45ന് കൊല്ലം ബൈപ്പാസിൽ മങ്ങാട് ഭാഗത്താണ് അപകടമുണ്ടായത്. കടവൂർ ഭാഗത്ത് നിന്നു വന്ന ട്രെയിലർ ലോറി എതിരെ വന്ന മിനി ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ മുൻഭാഗം പൂർണമായും തകർന്ന മിനിലോറിയിൽ കുടുങ്ങിയ നിഷാദിനെ കിളികൊല്ലൂർ പോലീസും കടപ്പാക്കടയിൽ നിന്ന് എത്തിയ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.