ഹരിപ്പാട്: പഞ്ചറായ ടയർ മാറ്റിക്കൊണ്ടിരുന്ന ലോറിക്കുപിന്നിൽ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറി ഇടിച്ചുകയറി. ഇന്ന് പുലർച്ചെ 5.20ന് ദേശീയ പാതയിൽ മാധവാ ജംഗ്ഷന് കിഴക്കായിരുന്നു അപകടം. മദ്യം കയറ്റിവന്ന വാഹനത്തിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് റോഡരികിൽ പാർക്ക് ചെയ്ത് ടയർ മാറ്റിക്കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയിടിക്കുകയായിരുന്നു.
ടയർ മാറ്റിക്കൊണ്ടിരുന്ന ഡ്രൈവർ ഗോപാലകൃഷ്ണനെ (60) പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടയർപഞ്ചറായ വാഹനത്തിൽ ഗ്യാസ് സിലിണ്ടർ ലോറിയിടിച്ചതിനുപിന്നാലെ വന്ന കണ്ടെയ്നർ ലോറി ഇടിച്ച വാഹനങ്ങളുടെ പുറകിൽ വന്നിടിച്ചു.
അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസമുണ്ടായി. പിന്നീട് വാഹനങ്ങൾ ടൗണ്‍ ഹാൾ ജംഗ്ഷൻ എഴിയ്ക്കകത്ത് ജംഗ്ഷൻ, ഹോസ്പിറ്റൽ റോഡ് വഴി തിരിച്ചുവിട്ടു തടസമൊഴിവാക്കി. അഗ്നിശമന സേനയും പോലീസും സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.