ചേർത്തല: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്കുപിന്നിൽ മറ്റൊരു ലോറിയിടിച്ച് രണ്ടുപേർ മരിച്ചു.
വടകര ചെന്പോല വലിയപറന്പത്ത് ഭാസ്കരന്റെ മകൻ ജിജി (34), കണ്ണൂർ പയ്യന്നൂർ പുതുമനതെക്കേതിൽ തങ്കപ്പന്റെ മകൻ മനോജ് (46) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
എസ്എൻ കോളജിനു തെക്ക് ഇന്നു പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. ടയർ പഞ്ചറായതിനെ തുടർന്ന് ദേശീയപാതവക്കിൽ നിർത്തി ടയർ മാറ്റുന്നതിനിടെ പുറകെ വരികയായിരുന്ന ലോറി ഇടിച്ചുകയറുകയായിരുന്നു. ഇടിച്ച ലോറിയുടെ ഡ്രൈവറും നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനറുമാണ് മരിച്ചത്.
ലോറിയുടെ അടിയിൽപെട്ടുപോയ ക്ലീനറെയും കാബിനിൽ കുടുങ്ങിയ ഡ്രൈവറെയും മാരാരിക്കുളം പോലീസും ഹൈവേ പോലീസും ചേർത്തല അഗ്നിശമനസേനയും ചേർന്നാണ് പുറത്തെടുത്തത്. അപ്പോഴേക്കും ഇവർ മരിച്ചിരുന്നു.