കാസർഗോഡ്: കർണാടകയിൽനിന്നും കേരളത്തിലേക്ക് പച്ചക്കറികളുമായി വന്ന ലോറിക്ക് നേരെ ആക്രമണം. കാസർഗോഡ്-കർണാടക അതിർത്തിയിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രിയാണ് ലോറിക്ക് നേരെ ആക്രമണം ഉണ്ടായത്.
ലോറിയിലുണ്ടായിരുന്ന ഭക്ഷ്യവസ്തുകൾ നശിപ്പിച്ചു. അതേസമയം തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കുള്ള ചരക്ക് നീക്കത്തിനുള്ള തടസം നീങ്ങി.
ഏഴ് ചെക്ക് പോസ്റ്റുകൾവഴി പച്ചക്കറി വണ്ടികൾ കേരളത്തിലേക്ക് എത്തും. നിത്യോപയോഗ സാധനങ്ങൾ ഇന്നുമുതൽ എത്തും.