കോഴിക്കോട്: താമരശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറിക്ക് തീപിടിച്ചു. ലോറിയുടെ മുന്‍ഭാഗം കത്തിനശിച്ചു. ലോറിയില്‍നിന്നു പുക ഉയരുന്നതു കണ്ട് ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നു പുലര്‍ച്ചെ 5.15നാണ് സംഭവം.
ഇതേത്തുടർ ന്നുണ്ടായ ഗതാഗതക്കരുക്ക് മണിക്കൂറു കളോളം നീണ്ടു.
എറണാകുളത്തുനിന്ന് മാര്‍ബിള്‍ കയറ്റി സുല്‍ത്താന്‍ബത്തേരിയിലേക്ക് പോവുകയായിരുന്നു ലോറി.
ചുരം രണ്ടാംവളവില്‍ ചിപ്പിലിത്തോടിനുടത്തുവച്ചാണ് മുന്‍ ഭാഗത്ത് പുക ഉയര്‍ന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കരുതുന്നു. ഇതു കണ്ട് പുറത്തിറങ്ങിയ ഡ്രൈവര്‍ ഉടനെ ഫയര്‍ ഫോഴ്സില്‍ വിവരം അറിയിച്ചു.
മുക്കത്തുനിന്ന് രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സും കല്‍പ്പറ്റയില്‍നിന്ന് ഒരു യൂണിറ്റും എത്തി തീ അണച്ചു. ലോറി ചുരത്തില്‍നിന്ന് നീക്കാനുള്ള ശ്രമം നടക്കുകയാണ്.
മുക്കത്തുനിന്ന് സ്റ്റേഷന് ഓഫീസര്‍ എം.എ.അബ്ദുള്‍ ഗഫൂര്‍, അസി. സ്റ്റേഷന് ഓഫീസര്‍മാരായ കെ. നാസര്‍,പി.അബ്ദുള്‍ ഷുക്കൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
നിരവധി വിനോദ സഞ്ചാരികള്‍ വയനാട്ടിലേക്ക് പോകുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ചുരത്തില്‍ ഗതാഗത തടസം പതിവാണ്. കഴിഞ്ഞ ദിവസം കണ്ടെയ്നര്‍ ലോറി കുടുങ്ങി ഗതാഗത തടസം നേരിട്ടിരുന്നു.