ലോറി സമരം: സർക്കാർ ഉറക്കത്തിൽ; അടിയന്തിരമായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോറി സമരത്തെ നേരിടാൻ ബദൽ മാർഗങ്ങൾ സ്വീകരിക്കാതെ സംസ്ഥാന സർക്കാർ ഉറക്കത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് വരവ് നിലച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയിലധികമായി കുതിച്ചുയര്‍ന്നതായി ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

വില പിടിച്ചു നിര്‍ത്തുന്നതിനുള്ള ബദല്‍ സംവിധാനങ്ങളൊന്നും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറിയും മറ്റും എത്തിക്കുന്നതിന് അടിയന്തിരമായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Related posts