വി​ഷു ആ​ഘോ​ഷ​ത്തി​ന് നി​റം മ​ങ്ങും..! ലോ​റി സ​മ​രം നാ​ളെ​ മു​ത​ല്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​കും ; ചർച്ചകൾക്ക് കേന്ദ്രസർക്കാർ തയാറാവാത്ത സാഹചര്യത്തിൽ സമരം രാജ്യവ്യാപകമാക്കും

goods-lorry-lകോ​ഴി​ക്കോ​ട്: ലോ​റി​സ​മ​രം നാ​ളെ​മു​ത​ല്‍ ശ​ക്തി​യാ​ര്‍​ജി​ക്കു​ന്ന​തോ​ടെ മ​ല​യാ​ളി​ക​ളു​ടെ വി​ഷു ആ​ഘോ​ഷ​ത്തി​ന് നി​റം​മ​ങ്ങും. ഒ​രാ​ഴ്ച​യാ​യി തു​ട​രു​ന്ന ലോ​റി​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്  കൂ​ടു​ത​ല്‍ ച​ര്‍​ച്ച​ക​ള്‍​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യാറാ​കാ​ത്ത​തി​നെ​തു​ട​ര്‍​ന്ന് സ​മ​രം രാ​ജ്യ​വ്യാ​പ​ക​മാ​ക്കു​മെ​ന്ന് ഓ​ള്‍ ഇ​ന്ത്യാ മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് കോ​ണ്‍​ഗ്ര​സി​ന്‍റെ ദ​ക്ഷി​ണേ​ന്ത്യ​ന്‍ ഘ​ട​ക​മാ​യ സ​തേ​ണ്‍ ഇ​ന്ത്യ മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.​

ഇ​ത​രസം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രേ​ണ്ട അ​രി, പ​ച്ച​ക്ക​റി, മ​റ്റ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ​യൊ​ന്നും ഇ​പ്പോ​ള്‍ എ​ത്തു​ന്നി​ല്ല. വി​ഷു ഉ​ള്‍​പ്പെ​ടെ​യു​ള​ള ആ​ഘോ​ഷ​വേ​ള​ക​ള്‍ അ​ടു​ത്തെ​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​റി സ​മ​രം സം​സ്ഥാ​ന​ത്ത് വ​ലി​യ വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണു​ള്ള​ത്.

അ​തേ​സ​മ​യം സ​മ​രം ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും തു​ട​ര്‍ച​ര്‍​ച്ച​യ്ക്ക്  കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന്  കേ​ര​ള സ്‌​റ്റേ​റ്റ് ലോ​റി  ഓ​ണേ​ഴ്‌​സ് വെ​ല്‍​ഫ​യ​ര്‍ ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ.​ഹം​സ പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഇ​ക്കാ​ര്യ​ത്തി​ല്‍  പ്ര​ത്യേ​കി​ച്ച് ഒ​ന്നും ചെ​യ്യാ​നി​ല്ലാ​ത്ത​തി​നാ​ല്‍ ഉ​ത്സ​വ​സീ​സ​ണ്‍ സ​മ​രം കൊ​ണ്ടു​പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മ​ല​യാ​ളി​ക​ൾ.​

സം​സ്ഥാ​ന​ത്ത് 1.10 ല​ക്ഷം ഹെ​വി ലോ​റി​ക​ളും 2.60 ല​ക്ഷം ചെ​റി​യ ലോ​റി​ക​ളു​മാ​ണു​ള്ള​ത്. ഇ​പ്പോ​ള്‍ സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന എ​ല്‍​ഒ​ഡ​ബ്ല്യു​എ​ഫി​ല്‍ അം​ഗ​ങ്ങ​ളാ​യി​രി​ക്കു​ന്ന​ത് 70,000 ലോ​റി​ക​ളാ​ണ്.​രാ​ജ്യ​വ്യാ​പ​ക​മാ​യ സ​മ​രപ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്പ​നി​ക​ള്‍ ബു​ക്കിം​ഗു​ക​ള്‍ നി​ര്‍​ത്തി​വച്ചു. സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും സ​മ​ര​ക്കാ​ര്‍ സ​ര്‍​വീസ് ന​ട​തത്തുന്ന ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ക​യാ​ണ്. സ​മ​രം ശ​ക്തി​പ്പെ​ട്ട​തോ​ടെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വ​ര​വ് ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​യി വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു.

വി​ഷു​വും ഈ​സ്റ്റ​റും അ​ടു​ത്തെ​ത്തി​യ​തോ​ടെ പ​ച്ച​ക്ക​റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ കേ​ര​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ട സ​മ​യ​മാ​ണി​ത്. മ​ല​പ്പു​റ​ത്തു​നി​ന്നും എ​ത്തു​ന്ന പ​ച്ച​ക്ക​റി​ക​ള്‍ ആ​ണ് ഏ​ക ആ​ശ്വാ​സം. അ​തോ​ടൊ​പ്പം  ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യും പ​ച്ച​ക്ക​റി വി​ല​ക്ക​യ​റ്റ​ത്തെ ഒ​രു പ​രി​ധി​വ​രെ പി​ടി​ച്ചു​നി​ര്‍​ത്തു​ന്നു​ണ്ട്. അ​യ​ല്‍​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് അ​രി, വെ​ളു​ത്തു​ള്ളി, മു​ള​ക്, മ​ല്ലി, കി​ഴ​ങ്ങ്, മ​ഞ്ഞ​ള്‍ തു​ട​ങ്ങി​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന ലോ​റി​ക​ളു​ടെ വ​ര​വ് നി​ല​ച്ചു. ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഇ​വ കൊ​ണ്ടു​വ​രു​ന്ന​ത്.​ഇ​വ​യ്ക്കെ​ല്ലാം കി​ലോ​ക്ക് അ​ഞ്ചു രൂ​പ​വ​രെ മൊ​ത്ത​വി​ല​യി​ല്‍ വ​ര്‍​ധ​ന​വു വ​ന്ന​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.​

പു​തു​താ​യി അ​രി വ​ന്നി​ട്ടി​ല്ല. നേ​ര​ത്തെ സ്‌​റ്റോ​ക്ക് ചെ​യ്ത അ​രി മാ​ത്ര​മാ​ണ് വ​ലി​യ​ങ്ങാ​ടി​യി​ല്‍ വ്യാ​പാ​രി​ക​ളു​ടെ കൈ​വ​ശം ഉ​ള്ള​ത്.​അ​രി വി​ല​യും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. മു​ന്തി​യ ഇ​നം കു​റു​വ അ​രി​ക്ക് 44 രൂ​പ വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മൊ​ത്ത വി​ല. അ​തു നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ല്‍ എ​ത്തു​മ്പോ​ള്‍ 48 വ​രെ​യാ​യി ഉ​യ​രും.​വ​ലി​യ​ങ്ങാ​ടി​യി​ല്‍ ദി​നം​പ്ര​തി ശ​രാ​ശ​രി 300 ലോ​ഡ് ച​ര​ക്ക് എ​ത്താ​റു​ണ്ട്. അ​തി​പ്പോ​ള്‍ 30 ലോ​ഡി​ല്‍ താ​ഴെ​യാ​യി. എ​ല്‍​പി​ജി, ക​ണ്ടെ​യ്‌​ന​ർ, ടാ​ങ്ക​ര്‍ ലോ​റി​ക​ളും സ​മ​ര​ത്തോ​ട് സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

ഇ​തി​നി​ടെ സ​മ​ര​ത്തി​ല്‍നി​ന്ന് പി​ന്മാ​റു​ന്ന​താ​യി പാ​ല​ക്കാ​ട് ഒ​രു വി​ഭാ​ഗം ലോ​റി ഉ​ട​മ​ക​ള്‍ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പാ​ല​ക്കാ​ട് ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ക​രാ​ര്‍ ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന ചി​ല പ്രാ​ദേ​ശി​ക ലോ​റി ഉ​ട​മ​ക​ള്‍ മാ​ത്ര​മാ​ണ് സ​മ​രം പി​ന്‍​വ​ലി​ച്ച​തെ​ന്നും സ​ര്‍​വീസ് തു​ട​ര്‍​ന്നാ​ല്‍ അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ളും ത​ട​യു​മെ​ന്നാ​ണ് കേ​ര​ള സ്റ്റേ​റ്റ് ലോ​റി ഓ​ണേ​ഴ്‌​സ് വെ​ല്‍​ഫ​യ​ര്‍ ഫെ​ഡ​റേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​ന്‍​ഷു​റ​ന്‍​സ് പ്രീ​മി​യം വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഐ​എം​ടി​സി പി​ന്തു​ണ​യോ​ടെ സ​തേ​ണ്‍ ഇ​ന്ത്യ മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 30 മു​ത​ലാ​ണ് ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ച​ത്. 15 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ഡീ​സ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​രോ​ധി​ക്കാ​നു​ള്ള ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്റെ നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, വാ​ഹ​ന നി​കു​തി വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്കു​ക, ഇ​ന്ധ​ന വി​ല കു​റ​യ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ​ര​ക്കാ​ര്‍ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

Related posts