വ​ട്ട​പ്പാ​റ​യി​ല്‍ വീ​ണ്ടും അ​പ​ക​ടം! ക​മ്പി ക​യ​റ്റി വ​ന്ന ലോ​റി മ​റി​ഞ്ഞു ര​ണ്ടുപേ​ര്‍ മ​രി​ച്ചു; ഇരുവരും മണിക്കൂറുകൾ ലോറിക്കടിയിൽ കുടുങ്ങി

വ​ളാ​ഞ്ചേ​രി:​വ​ട്ട​പ്പാ​റ​യി​ല്‍ ക​മ്പി ക​യ​റ്റി വ​ന്ന ലോ​റി താ​ഴേ​ക്ക് മ​റി​ഞ്ഞു ര​ണ്ട് പേ​ര്‍ മ​രി​ച്ചു.​ പാ​ല​ക്കാ​ട് മ​ല​മ്പു​ഴ സ്വ​ദേ​ശി അ​യ്യ​പ്പ​ന്‍(40)​കോ​യ​മ്പ​ത്തൂ​ര്‍ മ​ധു​ക്ക​രൈ സ്വ​ദേ​ശി മു​ത്തു കു​മാ​ര്‍(34)​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് ക​മ്പി ക​യ​റ്റി വ​ന്നി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് താ​ഴേ​ക്ക് പ​തി​ച്ച​ത്.​

ഏ​റെ നേ​ര​ത്തെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ശേ​ഷ​മാ​ണ് ലോ​റി​ക്കു​ള്ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ജീ​വ​ന​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്.​മൃ​ത​ദേ​ഹ​ങ്ങ​ള്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഒ​രാ​ഴ്ച മു​മ്പ് പ​ഞ്ച​സാ​ര ക​യ​റ്റി​വ​ന്ന ലോ​റി ഇ​വി​ടെ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചി​രു​ന്നു.

Related posts

Leave a Comment